കാഞ്ഞിരപ്പുഴ : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിറക്കല്‍പ്പടി – കാഞ്ഞിര പ്പുഴ റോഡിന്റെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയായി. മിനുക്കുപണികള്‍ മാത്രമാ ണ് ഇനി അവശേഷിക്കുന്നത്. റോഡിന്റെ ഉദ്ഘാടനവും വൈകാതെയുണ്ടാകുമെ ന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം. 2018ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടു ത്തി 24.33 കോടി രൂപ അനുവദിച്ചാണ് റോഡ് നവീകരണം ആരംഭിച്ചത്. എന്നാല്‍ കരാ റുകാര്‍ പാതിവഴിയില്‍ പ്രവൃത്തി നിര്‍ത്തിപോയതോടെ യാത്രാദുരിതവും തുടങ്ങി. പിന്നീട് പ്രതിഷേധങ്ങളും നിവേദനങ്ങളുമെല്ലാമായി അഞ്ച് വര്‍ഷം കടന്നുപോയി. 19 കോടിയുടെ പദ്ധതികള്‍ ഊരളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈ റ്റി കഴിഞ്ഞ ഓഗസ്റ്റില്‍ ഏറ്റെടുത്തതോടെയാണ് റോഡ് നവീകരണം യാഥാര്‍ഥ്യമായത്.

വേഗത്തില്‍ നിര്‍മാണ ജോലികളാരംഭിച്ചു. കാഞ്ഞിരം, വര്‍മ്മംകോട് ഭാഗങ്ങളില്‍ പാല ങ്ങള്‍ നിര്‍മിച്ചു. കാഞ്ഞിരംടൗണില്‍ കട്ടവിരിച്ചു. ചിറക്കല്‍പ്പടി, കാഞ്ഞിരം, ഉദ്യാനത്തി ന് സമീപം എന്നിവിടങ്ങളില്‍ കൈവരികളോടു കൂടിയ നടപ്പാതകളും പൂര്‍ത്തിയാക്കി. സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, നടപ്പാതയിലുള്‍പ്പടെയുള്ള കോണ്‍ക്രീറ്റ് ഭിത്തിക ളുടെ പെയിന്റിങ് എന്നിവയും നടത്തി. ചിറക്കല്‍പ്പടി മുതല്‍ കാഞ്ഞിരപ്പുഴ ഉദ്യാനം വരെയുള്ള എട്ടുകിലോമീറ്ററില്‍ കാഞ്ഞിരം ടൗണ്‍ ഭാഗത്തുമാത്രമായിരുന്നു മുന്‍പ് പ്രവൃത്തികള്‍ അവശേഷിച്ചിരുന്നത്. പിന്നീട്, റോഡ് നിര്‍മാണവും വിദേശമദ്യ വില്‍പ്പ കേന്ദ്രത്തിനു സമീപത്തെ അഴുക്കുചാല്‍ നിര്‍മാണവും പൂര്‍ത്തിയാക്കി. വശങ്ങള്‍ കട്ട വിരിച്ച് നടപ്പാതയൊരുക്കി കൈവരികളും സ്ഥാപിച്ചു. കാഞ്ഞിരം വേപ്പിന്‍ ചുവട് മുത ല്‍ പഞ്ചായത്ത് ഓഫീസ്വരെയുള്ള 600 മീറ്റര്‍ ദൂരമാണ് കട്ട വിരിച്ചത്. സീബ്രാലൈന്‍ – മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിച്ചു. ഇതോടെയാണ് റോഡിന്റെ നവീക രണപ്രവൃത്തികള്‍ പൂര്‍ത്തിയായത്.

ക്രിസ്മസ് അവധി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്കെത്തു ന്നവര്‍ക്കും സുഗമമായ സഞ്ചാരപാതയായി കഴിഞ്ഞു.റോഡ് സുഗമമായതോടെ കാ ഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്കുള്ള സഞ്ചാരികളുടെ വരവും വര്‍ധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ആഘോഷഅവസരങ്ങളിലും വലിയ സന്ദര്‍ശക തിരക്കാണ് ഉദ്യാനത്തില്‍ അനുഭവ പ്പെട്ടിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!