Day: September 20, 2024

വയോധിക കിണറ്റില്‍ മരിച്ചനിലയില്‍

മണ്ണാര്‍ക്കാട് : കൊറ്റിയോട് കാരക്കുന്നില്‍ വയോധികയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. വിയ്യക്കുറുശ്ശി കൊറ്റിയോട് ചുണ്ടക്കുഴി വീട്ടില്‍ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ലക്ഷ്മി (76) ആണ് മരിച്ചത്.ഇന്ന്‌ രാവിലെ കാരക്കുന്നിലുള്ള മകളുടെ വീടിനുസമീപത്തെ കിണറ്റിലാണ് സംഭവം. ഇവരെ കാണാത്തതിനെ തുടര്‍ന്ന്…

വിദ്വാന്‍ ഇസ്ഹാഖ് സാഹിബ്: കേരളത്തിന്റെ ദാരാഷുക്കോ,പുസ്തകപ്രകാശനം 22ന്

അലനല്ലൂര്‍ : ഭഗവദ്ഗീതയും മനുസ്മൃതിയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പണ്ഡിതപ്രതിഭ വിദ്വാന്‍ ഇസ്ഹാഖ് സാഹിബിനെ കുറിച്ച് ഡോ.കെ.ടി ജലീല്‍ എഴുതിയ വിദ്വാന്‍ ഇസ്ഹാഖ് സാഹിബ് കേരളത്തിന്റെ ദാരാഷുക്കോ എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബര്‍ 22ന് അലനല്ലൂരില്‍ നടക്കും. വൈകിട്ട് നാലിന് ക്രൗണ്‍…

ഡിജിറ്റല്‍വേലി കൊണ്ട് ഭൂമിയുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കാവുന്ന അത്യാധുനിക സമൂഹമായി നാം മാറുകയാണ്: മന്ത്രി കെ.രാജന്‍

മണ്ണാര്‍ക്കാട്: ഡിജിറ്റല്‍ വേലികൊണ്ട് ഭൂമിയുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കാവുന്ന അത്യാധുനിക സമൂഹമായി നാം മാറുകയാണെന്ന് റെവന്യുവകുപ്പ് മന്ത്രി കെ. രാജന്‍. കരിമ്പ-2 സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍ വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യവുമായി സര്‍വേ…

മാലിന്യമുക്ത നവകേരളം ജനകീയ കാംപെയിന്‍: നിര്‍വഹണ സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട് : മാലിന്യമുക്ത നവകേരളം ജനകീയ കാംപെയിന്റെ ഭാഗമായി തെങ്കര പഞ്ചായത്തില്‍ നിര്‍വഹണ സമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് എ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഉനൈസ്…

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന കവിയൂര്‍ പൊന്ന മ്മ(80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികി ത്സയിലായിരുന്നു.ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയാ യി സിനിമയിലെത്തിയ പൊന്നമ്മ സത്യന്‍, മധു,പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരുടെ അമ്മ…

ഇമേജില്‍ ഓഫറുകള്‍ തീരുന്നില്ല; സ്റ്റാറ്റസ് കാംപെയിനില്‍ സമ്മാനം സ്മാര്‍ട്ട് ഫോണ്‍

മണ്ണാര്‍ക്കാട്: ഓണം കഴിഞ്ഞെങ്കിലും മണ്ണാര്‍ക്കാട് ഇമേജിലെ ഓഫറുകള്‍ അവസാനി ച്ചിട്ടില്ല. ഓണം ഓഫറുകള്‍ ഈ മാസം 30ലേക്ക് കൂടി ദീര്‍ഘിപ്പിച്ചു, മണ്ണാര്‍ക്കാട് ഇമേജ് മൊബൈല്‍സില്‍ നിന്നും ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും വാങ്ങുന്നവര്‍ക്ക് ഉറപ്പായും സമ്മാനം ലഭിക്കും. അതും ഭാഗ്യപരീക്ഷണമോ നറുക്കെടുപ്പോ ഇല്ലാതെ…

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വിസ്ഡം യൂത്ത് കോണ്‍ക്ലേവ് 22ന്

മണ്ണാര്‍ക്കാട് : വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി സംഘടി പ്പിക്കുന്ന യൂത്ത് കോണ്‍ക്ലേവിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 22ന് മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, തച്ചമ്പാറ,…

നബാര്‍ഡ് ചീഫ് മാനേജര്‍ നാട്ടുചന്ത സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാട്ടുചന്ത സമച്ചയം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു.എം.കുറുപ്പ് സന്ദര്‍ശിച്ചു. പച്ചക്കറിയെ വിഷരഹിത മാക്കുന്ന ഓസോണ്‍വാഷ് പ്രവര്‍ത്തനം ഉള്‍പ്പടെയുള്ളവ ബാങ്ക് അധികൃതര്‍ വിശദീ കരിച്ചുനല്‍കി. റൂറല്‍ ബാങ്കിന്റെ നാട്ടുചന്ത മാതൃകാപരമാണെന്ന് നബാര്‍ഡ് ചീഫ്…

അവര്‍ ഒത്തുകൂടി; 38 വര്‍ഷങ്ങള്‍ക്ക് ശേഷം

അലനല്ലൂര്‍ : 38വര്‍ഷത്തിന് ശേഷം എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. 1985-86 ബാച്ചിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ഒത്തുകൂടല്‍ 2കെ24 എന്നപേരില്‍ സംഗമം സംഘടിപ്പിച്ചത്. എണ്‍പതിലേറെ പേര്‍ പങ്കെ ടുത്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ബാച്ച് അംഗവും നിലവിലെ…

പട്ടയമുണ്ട്, ഭൂമിയില്ലെന്ന പരാതിയുമായി പട്ടികവര്‍ഗ കുടുംബങ്ങള്‍ മന്ത്രിക്ക് മുന്നിലെത്തി

മണ്ണാര്‍ക്കാട് : പട്ടയമുണ്ടെങ്കിലും ഭൂമിയില്ലെന്ന പരാതിയുമായി തത്തേങ്ങലം മൂച്ചി ക്കുന്ന് ഗ്രാമത്തിലെ നാല് പട്ടികവര്‍ഗകുടുംബങ്ങള്‍ മന്ത്രി കെ.രാജന് മുന്നിലെത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് പട്ടയം ലഭിച്ചത്. ഇതില്‍ പ്രകാരമുള്ള ഭൂമി എവിടെയാണെന്ന് ഇനിയും കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി. ഗ്രാമത്തിലെ നീലന്‍, വിനോദ്,…

error: Content is protected !!