കാഞ്ഞിരപ്പുഴ : പരിസ്ഥിതിലോല ഭൂപടത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ കാഞ്ഞിരം അങ്ങാടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. യോഗവും ചേര്‍ന്നു. കര്‍ഷകര്‍ക്ക് പുറമെ വ്യാപാരികള്‍, ടാക്സി ഡ്രൈവര്‍, ചുമട്ടുതൊഴിലാളികള്‍, സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. കിഫ ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു. ഇരട്ടഭൂപടങ്ങള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ ആശയ ക്കുഴപ്പത്തിലാക്കുന്നതിന് പകരം ഗ്രാമ പഞ്ചായത്തുകള്‍ അംഗീകരിച്ച ഭൂപടം പ്രസിദ്ധീ കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിയോ കോര്‍ഡിനേറ്റുകള്‍ ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്ത് കാണിക്കുകയും വേണം. ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കണ മെന്നാണ് സര്‍ക്കാര്‍ നയമെങ്കിലും കരട് വിജ്ഞാപനം പുറപ്പെടുവിച്ച് ഒന്നരമാസമായി ട്ടും ഇക്കാര്യങ്ങളില്‍ ഒരുവ്യക്തതയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല കോ -ഓര്‍ഡിനേറ്റര്‍ ജോമി മാളിയേക്കല്‍, വിന്‍സെന്റ് ഇലവുങ്കല്‍, മാത്തച്ചന്‍, രഞ്ജി ത്ത് ജോസ്, ജിമ്മിച്ചന്‍ വട്ടവനാല്‍, മുസ്തഫ, രമേശ്, ചാമുണ്ണി, കെ.വി.വി.ഇ.എസ്. കോങ്ങാ ട് നിയോജകമണ്ഡലം പ്രസിഡന്റ് ജോര്‍ജ് നമ്പുശ്ശേരി, ജോമി മാളിയേക്കല്‍, വികാസ് ജോസ് എന്നിവര്‍ സംസാരിച്ചു.