അലനല്ലൂര്‍ : എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തുണ്ടായ ബൈക്കപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എടത്തനാട്ടുകര പടിക്കപ്പാടം വടക്കേപീടിക അക്ബറിന്റെ മകന്‍ ഫഹദ് (20), ആഞ്ഞിലങ്ങാടി പുലയക്കളത്തില്‍ ഉമ്മറിന്റെ മകന്‍ ഹര്‍ഷില്‍ (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് വട്ടമണ്ണപ്പുറത്ത് വെച്ചായിരുന്നു സംഭവം. ആഞ്ഞിലങ്ങാടി ഭാഗത്ത് നിന്നും കോട്ടപ്പള്ള ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും എതിരെ വന്ന ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പെരിന്തല്‍മ ണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!