മണ്ണാർക്കാട്:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സപ്തദിന ക്യാമ്പ് ‘സാരംഗ’ ക്ക് നെച്ചുള്ളി ഗവ.ഹൈസ്കൂളിൽ തുടക്കമായി.”സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത” എന്ന സന്ദേശ ത്തിൽ കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജൻ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം മേരി സന്തോഷ് അധ്യക്ഷനായി.പ്രിൻസിപ്പാൾ എം.പി.സാദിഖ്, പി.ടി.എ പ്രസിഡണ്ട് കെ.ടി.അബ്ദുള്ള,മാനേജർ കല്ലടി റഷീദ്, പ്രധാനാധ്യാപകൻ പി.ശ്രീധരൻ,നെച്ചുള്ളി ജി.എച്ച്.എസ് പ്രധാനാധ്യാപകൻ സന്തോഷ്,പി.ടി.എ പ്രസിഡണ്ട് മുസ്തഫ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.ഹബീബ് റഹ്മാൻ, ഹമീദ് കൊമ്പത്ത്, കെ. സാജിദ് ബാവ.സി.പി. വിജയൻ,ബാബു ആലായൻ,എം.പി.ഷംജിത്ത്,സി.ഷമീറ
പ്രസംഗിച്ചു.സുകൃത കേരളം,കൂട്ടു കൂടി നാട് കാക്കാം,ഫ്ളാഷ് മോബ്, സ്നേഹ സന്ദർശ നം, ഹരിത സമൃദ്ധി, പാഴ്‌വസ്തുക്കൾ വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുടെ നിർമാണം,തദ്ദേശീയമായ തനത് പ്രവർത്തനങ്ങൾ,വിവിധ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!