മണ്ണാര്‍ക്കാട് : ലഹരിക്കെതിരെ വിദ്യാര്‍ഥി സംഘടനകളുടെ ഐക്യം അനിവാര്യ മാണെന്ന് എം.എസ്.എം, എം.ജി.എം. പാലക്കാട് ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ മത രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പങ്കെടുത്തു. കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദു റഷീദ് ചതുരാല ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.പി അബ്ദു സമദ്,അബ്ദുല്‍ വാജിദ്, കെ.ടി മഷ്ഹൂദ് ഫാറൂഖി,കെ.യു ഹംസ,നിതിന്‍ ഫാത്തിമ,ഫാത്തിമ ഫിദ,റഫീഅ, അബ്ദുല്‍ മാജിദ്,അസ്‌ന ജാസ്മിന്‍,മുസ്തഫ പൂക്കാടഞ്ചേരി,ടി. ഷാഹിദ്,ആദില്‍ ഹുസൈന്‍,ഷിഫിന്‍,സി.പി ഷമീമ,സഹല പി.പി,ഷഹബാനത്ത്,സി.പി ഷാദിയ,ഫസ്‌ന തുടങിയവര്‍ സംസാരിച്ചു.
