മണ്ണാര്‍ക്കാട് : നല്ലൊരു റോഡിനായി കാത്തിരിക്കുകയാണ് മണ്ണാര്‍ക്കാട് നഗരസഭയിലെ കാഞ്ഞിരം വാര്‍ഡിലുള്ള കുരങ്ങന്‍ചോല നിവാസികള്‍. റോഡ് നിര്‍മിക്കാന്‍ പ്രദേശവാ സികള്‍ സ്വന്തംഭൂമി വിട്ടുനല്‍കിയിട്ടും നടപടികളാകാത്തതിന്റെ നിരാശയുമുണ്ട് ഇവ ര്‍ക്ക്. 30തിലധികം വീടുകളുള്ള കുരങ്ങന്‍ചോല ഭാഗത്തുള്ളവര്‍ക്ക് ഇവിടെ എത്തിപ്പെ ടണമെങ്കില്‍ പാടവരമ്പിലൂടെവേണം യാത്ര ചെയ്യാന്‍. അല്ലാത്തപക്ഷം പോത്തോഴിക്കാ വ്-പറമ്പുള്ളി റോഡിലൂടെ ചുറ്റിസഞ്ചരിച്ചുവേണം വീടുകളിലേക്കെത്താന്‍. മഴക്കാല ത്താണ് ഏറെ യാത്രാദുരിതം അനുഭവിക്കുന്നത്. പ്രായമായവരും രോഗികളും ചെളി നിറഞ്ഞ ഇടുങ്ങിയ പാടവരമ്പിലൂടെ നടക്കേണ്ട സാഹചര്യമാണ്. സ്‌കൂള്‍ വിദ്യാര്‍ഥി കള്‍ക്കും യാത്ര ബുദ്ധിമുട്ടേറിയതാണ്. 2018ലെ പ്രളയകാലത്താണ് യാത്രാദുരിതം രൂക്ഷമായത്.
വാഹനങ്ങളെ ആശ്രയിക്കാന്‍ പറമ്പുകളിലൂടെയും കുന്നുകള്‍ കയറിയുമാണ് പ്രധാന റോഡുകളിലേക്കെത്തിയിരുന്നത്. നല്ലൊരു റോഡെന്നത് ഇവരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. റോഡിനായി പാടവരമ്പിനോടു ചേര്‍ന്ന് സ്ഥലമുള്ളവരെല്ലാം ആവശ്യ മായ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിട്ടുകൊടുത്തിട്ടുണ്ട്. റോഡ് യാഥാര്‍ഥ്യമായാല്‍ പറമ്പുള്ളി -ചങ്ങലീരി റോഡിലേക്ക് എളുപ്പത്തില്‍ ബന്ധപ്പെടാനും സാധിക്കും. പ്രദേ ശത്തെ കര്‍ഷകരും ബുദ്ധിമുട്ടിലാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണനത്തിനായി വാഹനങ്ങളിലെത്തിക്കാനും ചുമന്നുപോകണം. പ്രധാന റോഡില്‍നിന്നും 10 മീറ്റര്‍ ദൂരംമാത്രമാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. വീടുകളിലേക്ക് വാഹനങ്ങളെത്താന്‍ കഴിയാത്തതിനാല്‍ വീട് നിര്‍മാണമുള്‍പ്പടെയുള്ള പ്രവൃത്തികളും തടസ്സപ്പെടുന്നുണ്ട്. നഗരസഭയില്‍നിന്നും വീട് അനുവദിച്ചുകിട്ടിയവര്‍പോലും നിര്‍മാണസാമഗ്രികള്‍ എത്തിക്കാനുള്ള ബുദ്ധിമുട്ടുകാരണം വീടുപണി തുടങ്ങിയിട്ടില്ല.
2019 ല്‍ എന്‍.ഷംസുദ്ദീന്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് അറിയിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരി ക്കണമെന്ന് പ്രദേശവാസികളായ പ്രശോഭ് കുന്നിയാരത്ത് പറഞ്ഞു. നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യ പ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ പി. സൗദാമിനിയുടെ നേതൃത്വത്തില്‍ നാട്ടുകാരായ രവീന്ദ്രന്‍ പുന്നശ്ശേരി, സിജു കൊച്ചത്തിപ്പറമ്പില്‍, രാജന്‍ കുന്നിയാരത്ത് എന്നിവര്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കി.
