മണ്ണാര്‍ക്കാട്: ലോട്ടറി തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കു ന്നതിന് ലോട്ടറി വകുപ്പ് മണ്ണാര്‍ക്കാട് താല്‍ക്കാലിക സംവിധാനമൊരുക്കി. മണ്ണാര്‍ക്കാട്, അട്ടപ്പാടി പരിസരപ്രദേശങ്ങളിലുള്ള ലോട്ടറി തൊഴിലാളികളുടെ ആവശ്യമായിരുന്നു ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിന് മണ്ണാര്‍ക്കാട് സംവിധാനം വേണമെന്നത്. നിലവില്‍ പാലക്കാട് ഓഫിസിലെത്തിയാണ് ഇത് അടയ്ക്കുന്നത്. ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ നിരന്തര ഇടപെടല്‍ നടത്തിയിരുന്നു. മണ്ണാര്‍ക്കാട് വാസവി ലോട്ടറി ഏജന്‍സീസിന് മുന്‍വശത്താണ് ഇതിനു ള്ള സംവിധാനം. മൂന്ന് മാസത്തിലൊരിക്കല്‍ തൊഴിലാളികള്‍ക്ക് ഇവിടെയെത്തി അംശാദായം ഒടുക്കാം. അന്വേഷണങ്ങള്‍ക്ക്: 98954 78708.
