മണ്ണാര്‍ക്കാട് നഗരത്തെ നിരീക്ഷണ കാമറാ വലയത്തിലാക്കാനുള്ള നഗരസഭയുടെ പദ്ധതി പൂര്‍ത്തിയായി. പാലക്കാട് – കോഴിക്കോട് ദേശീയപാതയുടെ ഇരുവശത്തും നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയാണ് കാമറകള്‍ മിഴിതുറന്നത്. പ്രവര്‍ത്തനോദ്ഘാ ടനം ഏപ്രില്‍ രണ്ടിന് നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറി യിച്ചു.വാഹനങ്ങളുടെ നമ്പര്‍ തിരിച്ചറിയുന്ന നാല് നൂതന കാമറകള്‍ (ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷ്യന്‍ -എ.എന്‍.പി.ആര്‍.) ഉള്‍പ്പടെ 46 കാമറകളാണ് നഗരത്തിലു ള്ളത്. കാമറകളില്‍ പതിയുന്ന ദൃശ്യങ്ങളെല്ലാം നഗരസഭയ്ക്കും പൊലിസ് സ്റ്റേഷനിലും ഒരേ സമയം ലഭിക്കും. 65 ലക്ഷംരൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. ആശുപ ത്രിപ്പടി, പൊലിസ് സ്റ്റേഷന്‍, കോടതിപ്പടി എന്നിവിടങ്ങളില്‍ പ്രത്യേകം തൂണുകള്‍ സ്ഥാപിച്ചും മറ്റിടങ്ങളില്‍ തെരുവുവിളക്കിന്റെ തൂണുകളിലുമാണ് കാമറകള്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തിലേക്കുള്ള പ്രവേശനഭാഗമായ കുന്തിപ്പുഴ, നെല്ലിപ്പുഴ പാലങ്ങളുടെ സമീപത്താണ് എ.എന്‍.പി.ആര്‍. കാമറകളുള്ളത്. ഉയരവിളക്കുകളിലേക്കുള്ള വൈദ്യു തിയാണ് കാമറകളുടെ പ്രവര്‍ത്തനത്തിനും വിനിയോഗിക്കുന്നത്. പൊതുമരാമത്ത് ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ നിന്നും കരാറെടുത്ത കോഴിക്കോടുള്ള ഇന്‍ഫോസെ ക് ഇന്‍ഫ്രാ എന്ന കമ്പനിയാണ് പ്രവൃത്തികള്‍ നടത്തിയത്.
