മണ്ണാര്‍ക്കാട് : കാട്ടാനകളുടെ കാടിറക്കം തടയാന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മാണത്തില്‍ ഇനി പൂര്‍ത്തിയാക്കാനുള്ള ത് എട്ടുകിലോമീറ്റര്‍ ദൂരം. മേക്കളപ്പാറ മുതല്‍ കുരുത്തിച്ചാല്‍ വരെയാണ് ഇനി വേലി നിര്‍മിക്കേണ്ടത്. വേലിസ്ഥാപിക്കുന്നിടത്ത് വനാതിര്‍ത്തിയിലെ മരങ്ങള്‍ മുറിച്ചുമാറ്റു ന്നതിന് അനുമതിയാകുന്ന പ്രകാരം അവശേഷിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കു മെന്നാണ് അധികൃതരില്‍ നിന്നും ലഭ്യമാകുന്ന വിവരം.
മേക്കളപ്പാറ മുതല്‍ മിനുസപ്പാറ വരെ മൂന്ന് കിലോമീറ്ററിലായി ആകെ തേക്ക് ഉള്‍പ്പടെ 88 മരങ്ങളാണ് മുറിച്ച് നീക്കേണ്ടി വരുന്നത്. ഇതില്‍ മേക്കളപ്പാറ മുതല്‍ താന്നിച്ചുവട് വരെ 1.300 കിലോമീറ്ററില്‍ 39 മരങ്ങള്‍ മുറിക്കുന്നതിന് നേരത്തെ അനുമതിലഭിച്ചിട്ടുണ്ട്. താന്നിച്ചുവട് മുതല്‍ മിനുസപ്പാറ വരെ 1.7 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന 49 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍നിന്നും അനുമതി ലഭ്യമാകേണ്ടത്. ഇതുകിട്ടുന്നമുറയ്ക്ക് പ്രവൃത്തികള്‍ വേഗത്തിലാക്കാനാണ് നീക്കം. തൂക്കുവേലി നിര്‍മിക്കുന്നതിന് ഈ ഭാഗങ്ങളില്‍ തൂണുകള്‍ സ്ഥാപിക്കുന്നതിനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. സൈലന്റ്വാലി വനാതിര്‍ത്തിയില്‍ അമ്പലപ്പാറ മുതല്‍ കുരുത്തിച്ചാല്‍ വരെ 16 കിലോമീറ്ററില്‍ പ്രതിരോധവേലി നിര്‍മിക്കാനാണ് പദ്ധതി. ഇതിലെ പ്രവൃത്തികള്‍ അമ്പത് ശതമാനം പൂര്‍ത്തിയായി.
കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ മുതല്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ പൊതുവപ്പാടം മേഖലവരെയാണ് സൗരോര്‍ജ്ജതൂക്കുവേലി നിര്‍മാണമെത്തിയിട്ടുള്ളത്. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അതിരൂക്ഷമായ മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 2023ലാണ് ആദ്യമായി കുന്തിപ്പാടം മുതല്‍ പൊതു വപ്പാടം വരെ സൗരോര്‍ജ്ജതൂക്കുവേലി സ്ഥാപിച്ചത്. ഇത് വിജയകരമായതോടെ അമ്പ ലപ്പാറയില്‍ നിന്നും കുരുത്തിച്ചാലിലേക്ക് പദ്ധതി ദീര്‍ഘിപ്പിച്ചു. നബാര്‍ഡില്‍ നിന്നും 1.21 കോടി ചെലവഴിച്ചുള്ള പദ്ധതി ടീ ഗ്രൂപ്പെന്ന കമ്പനി 18മാസ കാലാവധിയില്‍ കരാറെടുക്കുകയും 2024 ഫെബ്രുവരിയില്‍ പ്രവൃത്തികളാരംഭിക്കുകയുമായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പാണ് അമ്പലപ്പാറ മേഖലയില്‍ സൗരോര്‍ജ്ജവേലിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കുരുത്തിച്ചാല്‍ ഭാഗത്തേക്കുള്ള വേലിയുടെ നിര്‍മാണമാണ് ബാ ക്കിയുള്ളത്.നാല് മീറ്റര്‍ ഉയരമുള്ള തൂണുകള്‍ നിശ്ചിത ദൂരത്തില്‍ സ്ഥാപിച്ച് വിലങ്ങ നേയും തൂങ്ങികിടക്കുന്ന രീതിയിലും വേലിയുണ്ടാക്കി ഉപകരണങ്ങളിലൂടെ സൗര വൈദ്യുതി കടത്തിവിട്ടാണ് പ്രതിരോധസംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത്. വനതിര്‍ ത്തിയില്‍ തൂക്കുവേലി സജ്ജമായിടത്തെല്ലാം കാട്ടാനശല്യത്തിനും അയവുവന്നിട്ടുണ്ട്.
