തൃത്താല: സമാനതകളില്ലാത്ത സാമ്പത്തിക ഞെരുക്കം സംസ്ഥാനത്തിനു മേല്‍ അടി ച്ചേല്‍പ്പിയ്ക്കപ്പെട്ടപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി വിഹിതം വര്‍ദ്ധിപ്പിച്ച സര്‍ക്കാരാണ് കേരളത്തിലേതെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃ ത്താല അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തി ന്റെ ഉദ്ഘാടന പരിപാടിയില്‍ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന് തദ്ദേശ ഭരണത്തോടും വികേന്ദ്രീകൃത ആസൂത്രണത്തോടുമു ള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇത്രയും വിഹിതം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നില്ല. തദ്ദേശ ദിനാ ഘോഷത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടന്ന മേള യായി തൃത്താല ചാലിശേരിയിലെ മേള മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജനങ്ങള്‍ക്ക് സുതാര്യവും കാര്യക്ഷമവുമായ സേവനങ്ങള്‍ ഉറപ്പു വരുത്തുക, അതി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രായോഗിക നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക, പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ശുചിത്വം ഉറപ്പു വരുത്തുക, പ്രാദേശികമായ വിഭവ സമാഹരണത്തിലൂടെ സമ്പദ് വ്യവസ്ഥ ശക്തി പ്പെടുത്തുക എന്നിങ്ങനെ അഞ്ച് കടമകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നിര്‍ വഹിക്കേണ്ടതുണ്ടെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഈ കാര്യങ്ങളെല്ലാം വിശ ദമായി ചര്‍ച്ച ചെയ്യുന്ന വേദിയായി തദ്ദേശ ദിനാഘോഷം മാറുമെന്നും മന്ത്രി പറഞ്ഞു.