മണ്ണാര്‍ക്കാട് : പെരിമ്പടാരി പ്രദേശത്തെ കാട്ടുപന്നിശല്ല്യം പരിഹരിക്കാന്‍ നടപടി യെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാ ഹികള്‍ നഗരസഭാ കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ക്ക് നിവേദനം കൈമാറി.പ്രദേശത്ത് കാട്ടുപന്നി ശല്ല്യം അനുദിനം വര്‍ധിച്ച് വരികയാണ്.ജനങ്ങളുടെ ജീവനും സ്വത്തിനും വന്യജീവി ഭീഷണയായി മാറി കഴിഞ്ഞു.രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രദേശത്ത് പന്നികള്‍ സൈ്വര്യവിഹാരം നടത്തുകയാണ്.കാല്‍നടയാത്രക്കാര്‍ക്കും വാഹനയാ ത്രക്കാര്‍ക്കും ഭീഷണിയാണ്.കഴിഞ്ഞ ദിവസം കാട്ടുപന്നികളുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രക്കാരനും വീട്ടമ്മയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പ്രശ്‌ നത്തില്‍ വനംവകുപ്പിന്റെ സത്വര ഇടപെടലിനായാണ് നിവേദനം കൗണ്‍സിലര്‍ക്ക് കൈമാറിയത്.നഗരസഭ എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായ നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.ഗ്രീന്‍വാലി പ്രസിഡന്റ് എം ചന്ദ്രദാസന്‍,സെക്രട്ടറി പി അച്ചുതനുണ്ണി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!