തച്ചമ്പാറ : ഇഞ്ചിക്കുന്നില്‍ ആടിനെ ആക്രമിച്ചുകൊന്ന വന്യമൃഗത്തെ കണ്ടെത്താനാ യുള്ള വനപാലക സംഘത്തിന്റെ തിരച്ചിലിനിടെ പുലിയുടേതിന് സമാനമായ കാല്‍ പാടുകള്‍ കണ്ടെത്തി. ഇരുമ്പകച്ചേല പ്രദേശത്ത് റബര്‍തോട്ടങ്ങളിലേക്കുള്ള വഴിയി ലാണ് കാല്‍പാടുകള്‍ കണ്ടത്. ഇതേ തുടര്‍ന്ന് ഈഭാഗത്ത് തുടര്‍ച്ചയായി രാത്രികാ ല പരിശോധനയും വന്യജീവി നിരീക്ഷണവും നടത്താന്‍ ജനപ്രതിനിധികള്‍, പ്രദേശവാ സികള്‍, വനം ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു.

വന്യജീവി ആക്രമണമുണ്ടായ ഇഞ്ചിക്കുന്ന് ഭാഗത്ത് സൗരോര്‍ജ തെരുവുവിളക്ക് സ്ഥാ പിക്കും. പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനായി വനപാലകര്‍ വന്യജീവി നി രീക്ഷണം നടത്തുന്നതിനൊപ്പം നിരന്തരം റോന്തു ചുറ്റും. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ വന്യജീവികള്‍ക്ക് തമ്പടിക്കാന്‍ പാകത്തില്‍ വളര്‍ന്നുനില്‍ക്കുന്ന അടി ക്കാടുകള്‍ വെട്ടിനീക്കാന്‍ സ്ഥല ഉടമകള്‍ക്ക് പഞ്ചായത്ത് നിര്‍ദേശം നല്‍കും. പ്രവൃ ത്തിയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തും. വന്യജീവിയുടെ ആക്രമണത്തില്‍ ആട് നഷ്ടപ്പെട്ട ജോസിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. തിങ്കളാഴ്ച വൈകിട്ടാണ് റബര്‍തോട്ടത്തില്‍ മേയാന്‍ വിട്ട ചീരംകുഴി യില്‍ ജോസിന്റെ മേയാന്‍ വിട്ട ആടിനെ വന്യമൃഗം ആക്രമിച്ചുകൊന്നത്. ആടിനെ ആക്രമിച്ചത് കടുവയാണെന്നാണ് ജോസ് പറയുന്നത്. ഇതേതുടര്‍ന്ന് വനപാലകരെത്തി തോട്ടത്തിലും സമീപത്തെ വനഭാഗങ്ങളിലും പടക്കം പൊട്ടിച്ചും മറ്റും പരിശോധന നടത്തിയെങ്കിലും വന്യമൃഗത്തെ കണ്ടെത്താനായില്ല. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ വിശദമായ പരിശോധന നടന്നത്.

മണ്ണാര്‍ക്കാട്, പാലക്കയം, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനുകളിലെ വനപാലകര്‍, ദ്രുതപ്രതികരണ സേന അംഗങ്ങള്‍ എന്നിവരുള്‍പ്പടെ 15പേരടങ്ങുന്ന മൂന്ന് സംഘങ്ങളാ യി തിരിഞ്ഞായിരുന്നു പരിശോധന. ആടിനെ ചത്തനിലയില്‍ കണ്ടെത്തിയ തോട്ട ത്തിലും പുലിയുടെ സാന്നിദ്ധ്യമുള്ളതായി സംശയിക്കുന്ന കണ്ടംപൊട്ടി, വട്ടപ്പാറ, പായ പ്പുല്ല്, ഇരുമ്പകച്ചോല ഭാഗങ്ങളിലെ വനാതിര്‍ത്തികളിലും സ്വകാര്യവ്യക്തികളുടെ തോ ട്ടങ്ങളിലുമായിരുന്നു തിരച്ചില്‍. എന്നാല്‍ ഇവിടങ്ങളിലൊന്നും വന്യജീവി സാന്നിദ്ധ്യം കണ്ടില്ല. അതേസമയം ഇരുമ്പകച്ചോല ഭാഗത്ത് കാല്‍പാടുകള്‍ കണ്ടെത്തി.രാവിലെ ഒമ്പത് മണിക്ക് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പൂര്‍ത്തിയായത്. കെ.ശാന്തകുമാരി എം.എല്‍.എ, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി കുര്യന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ. നാരായ ണന്‍കുട്ടി, തനൂജ, കൃഷ്ണന്‍കുട്ടി എന്നിവരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരു ത്തി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫി സര്‍മാര്‍ കെ. മനോജ്, എന്‍.പുരുഷോത്തമന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ പി.സുബിന്‍, എം.കിത്തലന്‍, ജെയ്‌സന്‍, ഫിറോസ് ബാബു എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!