പാലക്കാട്:വ്യവസായ ഭൂപടത്തില്‍ മഹനീയ സ്ഥാനം അലങ്കരിക്കു ന്ന പാലക്കാട് ജില്ലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സൂക്ഷ്മ ,ചെറു കിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കായി നടക്കുന്ന ജില്ലാ വ്യവസായനിക്ഷേപക സംഗമം ഡിസംബര്‍ 20-ന് ഫോര്‍ട്ട് പാലസില്‍ രാവിലെ 10.30-ന് ജലവിഭവവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷ നാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി വിശിഷ്ടാതിഥിയാകും . സംസ്ഥാനം വ്യവസായ സൗഹൃദം ആക്കു ന്നതിനും നടപടിക്രമങ്ങളുടെ ലഘൂകരണത്തിനമായി ‘ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി രണ്ട് നിയമ നിര്‍മ്മാണങ്ങള്‍ ഉള്‍പ്പെടെയുളള നടപ്പാക്കിയിട്ടുണ്ട്. സൂക്ഷ്്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കണമെന്ന കാഴ്ച്ചപ്പാടിലുളള പദ്ധതികളും നിലവിലുളളവര്‍ക്കും പുതുതലമുറ സംരംഭകര്‍ക്കും അവരുടെ നൂതനാശയങ്ങള്‍ക്കും കൂടുതല്‍ പ്രധാന്യം നല്‍കുന്ന നവീന പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. ‘ ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനായി രണ്ട് നിയമ നിര്‍മ്മാണങ്ങളും നടപ്പാ ക്കിയിട്ടുണ്ട്. ജില്ലാ വ്യവസായനിക്ഷേപക സംഗമം ഉദ്ഘാടന പരിപാടിയില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ഡി.അനില്‍, കെ.എസ്. എസ് .ഐ.എ പ്രസിഡന്റ് സി.എസ് ഹക്കിം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ എം.ഗിരീഷ്, ടി.ടി ലോഹിതാക്ഷന്‍, ജനറല്‍ മാനേജര്‍ ജി. രാജ്മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് രാവിലെ 11 മുതല്‍’വ്യവസായവല്‍ക്കരണത്തില്‍് ബാങ്കുകളുടെ പങ്ക് ‘എന്ന വിഷയത്തില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ഡി.അനില്‍, ‘ചരക്ക് സേവന നികുതി’ വിഷയത്തില്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ എ.ഗോബിഷ്, ‘മലിനീകരണനിയന്ത്രണ ചട്ടങ്ങളും നടപടികളും’ വിഷയത്തില്‍ മലിനികരണ നിയന്ത്രണബോര്‍ഡ് എന്‍വിയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എന്‍ കൃഷ്ണന്‍ ,’ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് , വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും’ വിഷയത്തില്‍ ജില്ലാ വ്യവസാ കേന്ദ്രം അധികൃതരും സംസാരിക്കും .തുടര്‍ന്ന് സംരംഭകരുടെ പദ്ധതി അവതരണവും വിശകലനവും ക്രോഡീകരണവും നടക്കും.