മണ്ണാർക്കാട് : കല്ലാംചോല വാഴപ്പുറം ചിറവരമ്പത്ത് അമീർ-ഹസീന ദമ്പതികൾക്ക് ഇനി പ്രാണഭയമില്ലാതെ കിടന്നുറങ്ങാം. രണ്ടു വർഷമായി വീടിന് അരികിൽ ഭീഷണി ഉയർ ത്തിയിരുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ കരുതലും കൈത്താങ്ങ് മണ്ണാർക്കാട് താലൂക്ക്തല അദാലത്തിൽ തദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ കർശന നിർദേശം.അയൽക്കാരന്റെ പറമ്പിലെ മരങ്ങളാണ് 20 വർഷം പഴക്കമുള്ള ദമ്പതികളുടെ വീടിന് ഭീഷണിയായത്. പല തവണ കാരാകുറിശി പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും അയൽക്കാരൻ മരം മുറിക്കാൻ തയ്യാറായില്ല. അവസാന പ്രതീക്ഷ യായിരുന്നു മണ്ണാർക്കാട് താലൂക്ക് അദാലത്ത്. ദമ്പതികളുടെ പരാതി അനുഭാവ പൂർണം പരിഹരിച്ച മന്ത്രി മരം മുറിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. എതിർ കക്ഷി സ്വയം മരം മുറിച്ചില്ലെങ്കിൽ 1994ലെ പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം പഞ്ചാ യത്തിന് നേരിട്ട് മരം മുറിക്കാം. ഇതിനായുള്ള ചെലവ് എതിർ കക്ഷിയിൽ നിന്ന് ഈടാ ക്കും. നിർദ്ദേശം നടപ്പാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് സെക്ര ട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഇക്കാര്യത്തിൽ ഉറപ്പ് വരുത്താനും നിർദ്ദേശമുണ്ട്.