തച്ചനാട്ടുകര: നിര്‍മാണപ്രവൃത്തികള്‍ക്കിടെ കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കു വീണുപരിക്കേറ്റ യുവാവ് മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പരേതരായ കേശവന്‍-കാര്‍ ത്യായനി ദമ്പതികളുടെ മകന്‍ മോഹന്‍ ദാസ് (47) ആണ് മരിച്ചത്. രണ്ടുപേരാണ് അപകട ത്തില്‍പ്പെട്ടത്. സാരമായി പരിക്കേറ്റ മണ്ണാര്‍ക്കാട് തെങ്കര സ്വദേശി പ്രവീണ്‍ (40) ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 9.30ന് മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് ഭാഗത്താണ് അപകടം. നിര്‍മാണപ്രവൃത്തിക ള്‍ നടക്കുന്ന വീടിന്റെ രണ്ടാംനിലയില്‍ തേപ്പ് ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. ചവിട്ടിനില്‍ ക്കാനായി കെട്ടി വെ ച്ചിരുന്ന മരപ്പടികളില്‍നിന്ന് വീണാണ് അപകടം. താഴ്ചയിലേക്ക് പതിച്ച ഇരുവര്‍ക്കും സാരമായിപരിക്കേറ്റിരുന്നു. സ്ലാബ് തകര്‍ന്നതായും സ്ലാബിന്റെ കല്ലുംമണലും മറ്റും തൊഴിലാളിക ളുടെ ദേഹത്തേക്ക് പതിക്കുകയും ചെയ്‌തെന്നും പറയുന്നു. . വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയി ലെ തീവ്രപരിചരണവിഭാഗത്തിലായിരുന്ന മോഹന്‍ദാസ് വൈകീട്ടോടെ മരിച്ചു. ജിഷ യാണ് മോഹന്‍ദാസിന്റെ ഭാര്യ. മക്കള്‍: ജിഷ്ണു, ജിതിന്‍, ജിത. സഹോദരങ്ങള്‍: ഉഷാ കുമാരി, മണികണ്ഠന്‍, കൃഷ്ണദാസ്, ജിഷ, പരേതനായ വിജയകുമാരന്‍.