അഗളി: ദേശീയ ജന്‍ഡര്‍ കാംപെയിന്‍ നയി ചേതന 3.0 യുടെ ഭാഗമായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ കാര്‍ ണിവല്‍ സംഘടിപ്പിച്ചു. ഓപ്പണ്‍ഫോറവും ഫാഷന്‍ഷോയും നടന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസി സ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ ബി.എസ് മനോജ് അധ്യക്ഷനായി. സീനിയര്‍ ഡയറി എക്സ്റ്റ ന്‍ഷന്‍ ഓഫീസര്‍ ശാന്താമണി, അട്ടപ്പാടി ജനമൈത്രി എക്‌സൈസ് പ്രിവന്റീവ് ഓഫീ സര്‍ രവികുമാര്‍, പുതൂര്‍ പൊലിസ് സ്റ്റേഷന്‍ സിപിഒ അബ്ദുള്‍ റഹ്മാന്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ടോംസ് വര്‍ഗീസ്, പുതൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷീര്‍, പുതൂര്‍ കൃഷി ഓഫീസര്‍ ദീപ ജയന്‍ കുടുംബശ്രീ കോര്‍ഡിനേറ്റര്‍ കെ.ജെ ജോമോന്‍, സ്‌നേഹി താ സര്‍വീസ് പ്രൊവൈഡര്‍ ഗീതാമണി എന്നിവര്‍ പങ്കെടുത്തു. ഗവ. കോളേജ് ഓഫ് ഫാഷന്‍ ഡിസൈനിങ് ഭൂതിവഴിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ജന്‍ഡര്‍ ന്യൂട്രല്‍ ഫാഷന്‍ ഷോയും ഫാഷന്‍ എക്‌സിബിഷനും നടന്നു. ഗവ.കോളേജ് ഓഫ് ഫാഷന്‍ ഡിസൈനിങ് ഇന്‍സ്ട്രക്ടര്‍ സിനിത, ആതിര എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തദ്ദേശീയ മേഖലയിലെ കുട്ടികളുടെ പരമ്പരാഗത നൃത്ത അവതരണം നടന്നു. ഓപ്പണ്‍ ഫോറത്തില്‍ അട്ടപ്പാടിയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു സംസാരിച്ചു.