പാലക്കാട്:സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലു ള്ള പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ കോട തിയിലും താലൂക്ക് കോടതിയിലും നടത്തിയ പരാതിപരിഹാര നാഷണല്‍ ലോക് അദാലത്തില്‍ അഞ്ഞൂറോളം കേസുകള്‍ തീര്‍പ്പായതായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 4,07,67788 രൂപ പരിഹാര തുകയായി ലഭിച്ചു.പാലക്കാട് ജില്ലാ കോടതി, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, എന്നീ താലൂക്ക് കോടതികളിലായി നടത്തിയ അദാലത്തില്‍ നിലവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്ന സിവില്‍-ക്രിമി നല്‍, മോട്ടോര്‍ വാഹന അപകട ഇന്‍ഷുറന്‍സ് കേസുകള്‍, കുടും ബകേസുകള്‍, ചെക്കുകേസുകള്‍ പരിഗണനയിലുള്ള ബാങ്ക് കേസുകള്‍ ,ബി.എസ.്എന്‍.എല്‍ സെല്ലുലാര്‍ ഫോണ്‍, ഫിനാന്‍സ് കമ്പനി കേസുകള്‍ , വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന കേസുകളിലായി മൊത്തം 7000-ളം കേസുകള്‍ അദാലത്തില്‍ പരിഗണിച്ചുവെങ്കിലും 1350 കേസുകളില്‍ മാത്രമാണ് ഇരുകക്ഷി കളും എത്തിയത്.ജില്ലാകോടതിയുടെ കീഴില്‍ 173 കേസുകള്‍ തീര്‍പ്പായതില്‍ 1,920,55,70/രൂപയും ഒറ്റപ്പാലം കോടതിയില്‍ 116 കേസുകളിലായി 62,177,80/ രൂപയും ചിറ്റൂര്‍ കോടതിയില്‍ 44 കേസുകളിലായി 30,18,950/രൂപയും ആലത്തൂര്‍ കോടതിയില്‍ 41 കേസുകളിലായി 33,42,500/ രൂപയും മണ്ണാര്‍ക്കാട് കോടതിയില്‍ 29 കേസുകളിലായി 70, 899,53 രൂപയും ഒത്തുതീര്‍പ്പിലൂടെ പരിഹാര തുകയായി ലഭിച്ചതായി സെക്രട്ടറി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!