പാലക്കാട് : ജില്ലാ ആശുപത്രി ഇ ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് (യു.എച്ച്.ഐ.ഡി) മുഖേന ഉള്ള ഒപി ടിക്കറ്റ് വിതരണം ആരംഭിക്കുന്നു. യു.എച്ച്.ഐ.ഡി സാര്‍വത്രികമാകുന്നതോടെ റിസ പ്ഷന്‍, ഒപി ടിക്കറ്റ് , ബില്ല് അടയ്ക്കല്‍ എന്നിവയിലെ തിരക്ക് കുറയുന്നതിനും ഭാവി യില്‍ ഓണ്‍ലൈന്‍ ആയി ഒ.പി ടിക്കറ്റ് എടുക്കുന്നതിനും സാധിക്കും. ജില്ലയില്‍ നില വില്‍ 45 ആരോഗ്യസ്ഥാപനങ്ങളില്‍ ആണ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കി യിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഇ ഹെല്‍ത്ത് പദ്ധതിയിലൂടെ നടപ്പിലാക്കുന്ന ഈ സംവിധാനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങ ളിലേക്കും വ്യാപിപ്പിക്കും. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പദ്ധതി നടപ്പിലാക്കുന്ന തിന്റെ ഭാഗമായി ഇനി മുതല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സാക്കായി എത്തി ചേരു ന്ന എല്ലാ രോഗികളും യു.എച്ച്.ഐ.ഡി കാര്‍ഡ് കൊണ്ടുവരേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കാര്‍ഡ് ലഭിക്കാത്തവര്‍ ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറും കയ്യില്‍ കരുതണമെന്നും സൂപ്രണ്ട് അറിയിച്ചു.