പാലക്കാട്: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 2024 ജൂലൈ മുതല്‍ നടപ്പിലാ ക്കേണ്ട പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേ രളാ സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പെന്‍ഷന്‍കാരുടെ നിലവിലുള്ള അവ കാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാ ത്മക നിലപാട് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.ഇ.എ.സലാം മുഖ്യപ്രഭാഷണം നടത്തി. കെ.പി.എസ്.എല്‍ ജില്ലാ പ്രസിഡന്റ് യു. സൈനുദ്ദീന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.യൂസഫ് മിഷ്‌കാത്തി, കെ.എസ്.ടി .യു ജില്ലാ ട്രഷറര്‍ ടി.ഷൗക്കത്തലി, സി.എം സൈതലവി, ഹമീദ് കൊമ്പത്ത്, സി.പി മുരളീധരന്‍, ജില്ലാ ഭാരവാഹികളായ പി. മുഹമ്മദുണ്ണി, കെ.എ ഹമീദ്, ടി.ഹൈദ്രു, അക്ബറലി പാറോക്കോട്, എ.പി അഹമ്മദ് സാലിഹ്, ഇ. എ സുലൈമാന്‍, പി.ഉണ്ണീന്‍ കുട്ടി, കെ.ഹസ്സന്‍, ടി.മുഹമ്മദുണ്ണി, പാറയില്‍ മുഹമ്മദലി, കുന്നത്ത് അബ്ദുറഹ്മാന്‍, എം.അബ്ദു സംസാരിച്ചു. ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക,പെന്‍ഷന്‍ പരിഷ് കരണ കുടിശ്ശിക വിതരണം ചെയ്യുക,സഹകരണ പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പ് കുറ്റമറ്റ രീതിയില്‍ പുന:സംവിധാനം ചെയ്യുക, കെ.എസ്. ആര്‍.ടി.സി പെന്‍ഷന്‍ സമയബന്ധിതമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയി ച്ചു. കെ. അബ്ദുല്‍ ബഷീര്‍, നൂര്‍മുഹമ്മദ്, പി.അലി, കെ.പി മജീദ്,സി.എസ് ഹൈദ്രോസ്, ടി.പി കുഞ്ഞുമുഹമ്മദ്, പി.സി സിദ്ദീഖ്, ഹംസ കരിമ്പനക്കല്‍ ,കെ. അബൂബക്കര്‍, സക്കീര്‍ ഹുസൈന്‍, വി.ടി.എ റസാഖ്, കെ.പി.എ റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.