അലനല്ലൂര്‍ : എടത്തനാട്ടുകര പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ച് ഇടവക ക്രിസ്തുമസ് കരോളിലൂടെ സമാഹരിച്ച തുകയില്‍ നിന്നും ഒരു വിഹിതം സാന്ത്വനപ്രവര്‍ത്തനങ്ങള്‍ ക്ക് കൈമാറി മാതൃകയായി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കീഴിലുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്ക് ക്രിസ്തുമസ് ഭക്ഷ ണ,വസ്ത്ര കിറ്റ് നല്‍കുന്നതിലേക്കാണ് തുക നല്‍കിയത്. പള്ളിയില്‍ വെച്ച് നടന്ന ചട ങ്ങില്‍ ഇടവക വികാരി ഫാ.ധനേഷ് കാളന്‍ തുക സൊസൈറ്റി ഭാരവാഹികളെ ഏല്‍ പ്പിച്ചു. കൈക്കാരന്‍ സന്തോഷ് കൊല്ലംപറമ്പില്‍, ഇടവകയിലെ പാലിയേറ്റീവ് കെയര്‍ പ്രതിനിധികളായ സണ്ണി കരിന്തകരകുന്നേല്‍, സജി കരിയില്‍, തോമസ് കാഞ്ഞിരത്ത് കുന്നല്‍, നിതിന്‍ ചെല്ലികുളം, ഗ്രാമ പഞ്ചായത്ത് അംഗം അലി മടത്തൊടി, സി. റഷീദ് മാസ്റ്റര്‍, എം.പത്മജന്‍, റഹീസ് എടത്തനാട്ടുകര തുടങ്ങിയവര്‍ പങ്കെടുത്തു.