ഷോളയൂര്‍: ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാരത്തിന് അംഗീകാരം ലഭിക്കാന്‍ പ്രയത്‌നിച്ച കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ ഗ്രാമ പഞ്ചായത്ത് ആദരിച്ചു. 90.15ശതമാനം മാര്‍ക്കോടെയാണ് ആരോഗ്യകേന്ദ്രം അംഗീകാരം കരസ്ഥമാക്കിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.രാധ അധ്യക്ഷയായി. വാര്‍ഡ് അംഗം ലതാകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളിസ്വാമി, ശാലിനി ബിനുകുമാര്‍, പി.രുക്മിണി, കെ.വേല മ്മാള്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ജോബി തോമസ്, വി.ശ്രീകുമാര്‍, നഴ്‌സിങ് സൂപ്ര ണ്ട് ആശമോള്‍ എന്നിവര്‍ സംസാരിച്ചു.
