അലനല്ലൂര്‍ : സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എസ്.ടി.എ. മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി അംഗങ്ങളായ 36 അധ്യാപകര്‍ക്ക് സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. അലനല്ലൂരില്‍ നടന്ന യാത്രയയപ്പ് സമ്മേളനം സി.പി.എം. ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എന്‍. രജനീഷ് കുമാര്‍ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ ജി.പ്രദീപ് ഉപഹാരസമര്‍പ്പണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഭക്തഗിരീഷ്, ജില്ലാ എക്‌സിക്യുട്ടിവ് അംഗങ്ങളായ കെ.കെ മണികണ്ഠന്‍, ജി.എന്‍ ഹരിദാസന്‍, ലിഷാ ദാസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മിനി ജോണ്‍, കെ.രാജഗോപാലന്‍, സബ് ജില്ലാ സെക്രട്ടറി പി.യൂസഫ്, സല്‍വീസില്‍ നിന്നും വിരമിക്കുന്ന മുന്‍ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പി.എം മധു, മുന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ശാന്തകുമാര്‍, എ.മുഹമ്മദാലി, സബ് ജില്ലാ ട്രഷറര്‍ എ.ആര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. ഇഫ്ത്താര്‍ മീറ്റും അധ്യാപകരുടെ കലാപരിപാടികളും ഉണ്ടായി.
