മണ്ണാര്‍ക്കാട്: നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപ്പിടിച്ചു. പിതാവിനൊപ്പം സ്‌കൂട്ടറിലുണ്ടായി രുന്ന ആറുവയസ്സുകാരന്റെ കാലില്‍ പൊള്ളലേറ്റു. നായാടിക്കുന്ന് സ്വദേശി ഹംസക്കു ട്ടിയുടെ മകന്‍ ഹനാനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച രാത്രി 11ന് മണ്ണാര്‍ക്കാട് നഗരത്തില്‍ ചന്തപ്പടി ഭാഗത്താണ് സംഭവം. വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു ഇരുവരും. ഇതിനിടെ ഫോണ്‍ റിങ് ചെയ്തപ്പോള്‍ ഫോണെടുക്കാനായി ഹംസക്കുട്ടി റോഡരികില്‍ വാഹനം നിര്‍ത്തി. പെട്ടെന്നാണ് സ്‌കൂട്ടറിനടിയില്‍നിന്നും മുന്‍വശത്തേക്ക് തീ ആളി പ്പടര്‍ന്നത്. ഇതോടെ മുന്നിലിരിക്കുകയായിരുന്ന മകനേയും കൊണ്ട് ഹംസക്കുട്ടി പെ ട്ടെന്ന് വാഹനത്തില്‍നിന്നും ചാടിയിറങ്ങി. ഇതിനിടെയാണ് ഹനാന് കാലിന് പൊള്ള ലേറ്റത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും പെട്ടെന്ന് ഓടിയെത്തി കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവില്‍ വെള്ളമൊഴിച്ചും മറ്റും തീ കെടുത്തുകയായിരുന്നു. സ്‌കൂട്ട റിലേക്ക് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു.
