മണ്ണാര്‍ക്കാട്: സഹനമാണ് ലഹരിയെന്ന ശീര്‍ഷകത്തില്‍ സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ നടത്തിയ ഇഫ്താര്‍ വിരുന്ന് സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റേയും സന്ദേശമായി. പഴേരി ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ജനപ്രതിനിധി കള്‍, മത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം ഇരുനൂറിലധി കം പേര്‍ പങ്കെടുത്തു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജഡ്ജി ജോമോന്‍ ജോണ്‍ മൂവ് ലോഗോ പ്രകാശനവും പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് റണ്‍ മണ്ണാര്‍ക്കാട് റണ്‍ സീസണ്‍-3ന്റെ പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു. മൂവ് കാപ്ഷന്‍ മത്സര വിജയികളായ കെ.ഇസ്മായില്‍, നിധീഷ് മേക്കുന്നേല്‍ എന്നിവര്‍ ക്കുള്ള ഉപഹാരം കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ ശശി വിതരണം ചെയ്തു. മണ്ണാര്‍ക്കാട് പൂരം ചെട്ടിവേലയോടനുബന്ധിച്ച ഘോഷയാത്രയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കര ണ പ്ലോട്ട് അവതരിപ്പിച്ച റീല്‍ ഗ്യാങ്ങിനുള്ള ഉപഹാരം കെ.പി.എസ് പയ്യനെടം സമ്മാനിച്ചു.സേവ് മണ്ണാര്‍ക്കാട് ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍ അധ്യക്ഷനായി.
സേവ് രക്ഷാധികാരിയും മൂവ് ട്രഷററുമായ പഴേരി ശരീഫ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, നഗരസഭാ സെക്രട്ടറി എം.സതീഷ്‌കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എന്‍.കെ നാരായണന്‍കുട്ടി, അസീസ് ഭീമനാട്, അഹമ്മദ് അഷ്‌റഫ്, റഷീദ് ആലായന്‍, സദകത്തുള്ള പടലത്ത്, ഭാസ്‌കരന്‍ മുണ്ടക്കണ്ണി, നസീര്‍ ബാബു, ഗിരീഷ് ഗുപ്ത, മുനീര്‍ താളിയില്‍, നൗഫല്‍ കളത്തില്‍, ജനപ്രതിനിധികളായ കെ.മന്‍സൂര്‍, ഹംസ കുറുവണ്ണ, മുജീബ് ചേലോത്ത്, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, സമീര്‍ വേളക്കാടന്‍, ഇബ്രാഹിം, ഉനൈസ് നെച്ചിയോടന്‍, സേവ് രക്ഷാധികാരി ബഷീര്‍ കുറുവണ്ണ, അമാന ബെസ്റ്റ് ലൈ ഡ് സൊസൈറ്റി എം.ഡി. കെ.വി അബ്ദുറഹ്മാന്‍, സേവ് ട്രഷറര്‍ എം.കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റുമാരായ അബ്ദുല്‍ഹാദി, അസ്‌ലം അച്ചു, ജോയിന്റ് സെക്രട്ടറി മാരായ സി.ഫിറോസ്, ഉമ്മര്‍ ആലിക്കല്‍, സി.ഷൗക്കത്ത്, റിഫായി ജിഫ്രി, കെ.പി അബ്ദുറഹ്മാന്‍, കെ.മുനീര്‍, ഫക്രുദീന്‍, പി.ജംഷീര്‍, എം.എം ബഷീര്‍, മൂവ് പ്രതിനിധി കളായ പ്രശോഭ്, കൃഷ്ണദാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി തെങ്കര യൂണിറ്റ് പ്രസിഡന്റ് ഷൗക്കത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
