കോട്ടോപ്പാടം: മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന്റെ മുന്നോടിയായി കോട്ടോ പ്പാടം പഞ്ചായത്ത് തല പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍ വഹിച്ചു. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേന അം ഗങ്ങള്‍, എന്‍.എസ്.എസ്. യൂണിറ്റുകള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ഹരിതക്ലബ്ബ്, ഹരിത അയല്‍ക്കൂട്ടം, ശുചിത്വ സമിതി അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ശുചിത്വ സന്ദേശജാഥ, ശുചിത്വ സദസ്, ടൗണ്‍ശുചീകരണം, സ്ഥാപന സന്ദര്‍ശനം, മൈക്ക് വിളം ബരം, ലഘുലേഖ വിതരണം, ശുചിത്വബോര്‍ഡ് പ്രദര്‍ശനം തുടങ്ങിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മ ദാലി, റഫീന മുത്തനില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.ആയിഷ, അബൂബക്കര്‍ നാലകത്ത്, ഒ.നാസര്‍, നിജോ വര്‍ഗീസ്, നസീമ അയിനെല്ലി, കെ.വിനീത, അസി. സെക്രട്ടറി രാജേശ്വരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എ.ദീപ, പ്ലാന്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.പി ഉമ്മര്‍ എന്നിവര്‍ സംസാ രിച്ചു. മാലിന്യ സംസ്‌കരണത്തില്‍ ഹരിതകര്‍മ്മ സേനക്കുള്ള പങ്ക്, അജൈവ മാലിന്യസംസ്‌കരണം എന്നീ വിഷയങ്ങളില്‍ ഐ.ആര്‍.ടി.സി. കോര്‍ഡിനേറ്റര്‍ അഡ്വ. കെ.രൂപിക, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
