മണ്ണാര്‍ക്കാട് : നിരോധിത രാസലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ മൂവ് ജനകീയ കൂട്ടായ്മ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. രാസലഹരിക്കെ തിരെയുള്ള വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിക്കേണ്ട ആവശ്യകതയും സഹകരണവും യോഗം ചര്‍ച്ച ചെയ്തു. ചുമട്ടു തൊഴിലാളികള്‍, ഡ്രൈവേഴ്സ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂവ് വിജിലന്‍സ് കമ്മറ്റിയില്‍ ഓരോ പോയന്റിലും തൊഴി ലാളി പ്രതിനിധികളുടെ മികച്ച പങ്കാളിത്തം ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉറപ്പ് നല്‍കി. ലഹരി മാഫിയക്കെതിരെ മനുഷ്യ ചങ്ങല, മനുഷ്യ മതില്‍, ബോധവല്‍ക്കരണ പരിപാ ടികള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. മൂവ് ചെയര്‍മാന്‍ ഡോ. കമ്മപ്പ അധ്യ ക്ഷനായി. പി.ആര്‍ സുരേഷ്, കെ.പി മസൂദ്, വി.വി ഷൗക്കത്ത് അലി, നാസര്‍ പാതാക്കര, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മൂവ് ജനറല്‍ കണ്‍വീനര്‍ എം.പുരുഷോത്തമന്‍, മൂവ് പ്രവ ര്‍ത്തകരായ ഫിറോസ് ബാബു, കെ.വി അബ്ദുറഹ്മാന്‍, കൃഷ്ണദാസ്, ബഷീര്‍ കുറുവണ്ണ, സി.ഷൗക്കത്ത് അലി, ഉമ്മര്‍ റീഗല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
