മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ദ്രുത കര്‍മസേനയെ ശക്തിപ്പെടുത്തണമെന്നും ഇതിനാവശ്യ മായ ജീവനക്കാരെ നിയമിക്കണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസി യേഷന്‍ (കെ.എഫ്.പി.എസ്.എ.) മണ്ണാര്‍ക്കാട് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവ ശ്യപ്പെട്ടു. റിസര്‍വ് ഡിപ്പോ വാച്ചര്‍മാരുടെ പ്രമോഷന്‍ നല്‍കുന്നതിന് ആവശ്യമായ നടപ ടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം. മൊഹമ്മദ് സുബൈര്‍ അധ്യക്ഷനായി. വിശിഷ്ട സേവനത്തിന് മുഖ്യ മന്ത്രിയുടെ മെഡല്‍ നേടിയവര്‍, വനം കായികമേളയിലെ മെഡല്‍ ജേതാക്കള്‍, സര്‍വി സില്‍ നിന്നും വിരമിച്ചവര്‍ എന്നിവരെ ഡി.എഫ്.ഒ. സി. അബ്ദുള്‍ ലത്തീഫ് ആദരിച്ചു. മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറി വി.എം ഷാനവാസ്, ഖജാന്‍ജി പി. പ്രത്യുഷ് എന്നിവര്‍ സംസാ രിച്ചു.

ഭാരവാഹികള്‍: എം. മൊഹമ്മദ് സുബൈര്‍ ( പ്രസി.), അമ്പിളി (വൈ. പ്രസി), രഞ്ജിത് (സെക്ര.),കെ. കീപ്്തി (ജോ.സെക്ര.), കെ.എസ്. സന്ധ്യ (ട്രഷ.) . മേഖലാ കമ്മിറ്റി അംഗ ങ്ങളായി ബിന്ദു, അജിഷ, മനോജ്, സുബിന്‍, ജ്യോതിഷ് എന്നിവരേയും ജില്ലാ കൗണ്‍സി ല്‍ അംഗങ്ങളായി സി.എം. മുഹമ്മദ് അഷറഫ്, സി. സുരേഷ് ബാബു, ഫിറോസ് വട്ട ത്തൊടി, എസ്. സുധീഷ്, എന്‍.ആര്‍. സുഭാഷ്, കെ. നാരായണന്‍കുട്ടി എന്നിവരേ യും തിരഞ്ഞെടുത്തു.
