തച്ചനാട്ടുകര: കുണ്ടൂര്‍ക്കുന്നില്‍ റിട്ട. അധ്യാപികയെ വീടിനുള്ളില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടൂര്‍ക്കുന്ന് പുല്ലാനിവട്ട ഐശ്വര്യനിവാസില്‍ പാറു ക്കുട്ടി (75) ആണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടില്‍ പാറുക്കുട്ടിയും മകനും മരുമകളുമാണ് താമസം. സംഭവസമയം മകനും മരുമകളും കോങ്ങാട് ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. തൊട്ടടുത്തുതാമസിക്കുന്ന, പാറുക്കുട്ടിയുടെ സഹോദരിയുടെ മരുമകള്‍ കുറേസമയം കഴിഞ്ഞ് വീട്ടിലന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകല്‍ പൊലിസും സ്ഥലത്തെത്തി തുടര്‍നട പടികള്‍ സ്വീകരിച്ചു.ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍കുട്ടി. മക്കള്‍ : വിനോദ് ( ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മണ്ണാര്‍ക്കാട് ബ്രാഞ്ച് മാനേജര്‍), വിനീത. മരുമക്കള്‍: സുനില്‍, സൗമ്യ.