കല്ലടിക്കോട്: ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവര്‍ മാര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം, കൊണ്ടോട്ടി സ്വദേശികളായ ഡ്രൈവര്‍മാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7.30നും, 8 മണിക്കിടയിലുമായിരുന്നു അപകടങ്ങള്‍. ഈ സമയം കനത്തമഴയു ണ്ടായിരുന്നു.

കരിമ്പ കച്ചേരിപ്പടിയില്‍ കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ തമിഴ്നാട് നിന്നും സിമന്റ് കയറ്റിപോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി ജാസിര്‍ ഫിറോസ് (29) ന് പരിക്കേറ്റു. കാലിന് പരിക്കേറ്റഇയാളെ തച്ച മ്പാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തച്ചമ്പാറ പൊന്നംകോട് എടായ്ക്കലിന് സമീപമാണ് മറ്റൊരു അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വന്ന മറ്റൊരു ലോറിയും തമ്മിലാ ണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഷിബു രാജ് (40) പരിക്കേ റ്റു ഇവരെയും തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ ന്ന് ദേശീയപാതയില്‍ അരമണിക്കൂര്‍ ഗതാഗത തടസ്സം ഉണ്ടായി. കല്ലടിക്കോട് പൊലിസ് സ്ഥലത്തെത്തി.
