മണ്ണാര്‍ക്കാട് : കുടിവെള്ളം വലിയ വിലകൊടുത്തു വാങ്ങേണ്ടി വരുന്ന ഈ കാലത്ത് ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചു ശ്രമി ക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് പറഞ്ഞു.ലീഗ് ഫോര്‍ എന്‍വിയോണ്‍മെന്റ്റല്‍ പ്രൊട്ടക്ഷന്‍(എല്‍.ഇ.പി) ജില്ലാ കമ്മിറ്റി ലോക ജലദിന ത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് സംഘടിപ്പിച്ച ജല സംരക്ഷണ പ്രതിജ്ഞാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുന്തിപ്പുഴയോരത്ത് പോത്തോഴിക്കാവ് തടയണക്ക് സമീപമാണ് പ്രതിജ്ഞാ സംഗമത്തില്‍ എല്‍.ഇ.പി ജില്ലാ പ്രസിഡന്റ് പ്രൊഫ.പി.എംസലാഹുദ്ദീന്‍ അധ്യക്ഷനായി. മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി, മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡ ന്റ് കെ.സി അബ്ദുറഹ്മാന്‍, കുമരംപുത്തൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അസീസ് പച്ചീരി, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷമീര്‍ വാപ്പു, ലീഗ് ഫോര്‍ എന്‍വിയോണ്‍മെന്റ്റല്‍ പ്രൊട്ടക്ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ.ടി.സൈനുല്‍ ആബിദ്, വൈസ് പ്രസിഡന്റ് വൈശ്യന്‍ മുഹമ്മദ് സൈദ് കുന്തിപ്പുഴ, മുത്തുട്ടി, സാലിഹ് എന്നിവര്‍ സംസാരിച്ചു
