മണ്ണാര്‍ക്കാട്: ‘കൊല്ലുന്ന ലഹരി നാടിന് വേണ്ട ‘ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തെങ്കര ലഹരി വിരുദ്ധ കര്‍മ്മസമിതിയുടെയും മണ്ണാര്‍ക്കാട് ഓര്‍ഗനൈസേഷന്‍ ഫോര്‍ വിജിലന്‍സ് ആന്‍ഡ് എറാഡിക്കേഷന്‍ ഓഫ് ഡ്രഗ്സ് (മൂവ്)ന്റെയും സംയുക്താഭിമുഖ്യ ത്തില്‍ ലഹരിവിരുദ്ധ കര്‍മ്മ പദ്ധതിയുടെ വിശദീകരണയോഗം സംഘടിപ്പിച്ചു. ചിറ പ്പാടം ദാറുല്‍ ഫുര്‍ഖാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന യോഗം തെങ്കര പഞ്ചായ ത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏ കോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.ഷൗക്കത്ത് അധ്യക്ഷനായി. മൂവ് ചെയര്‍മാന്‍ ഡോ. കെ.എ കമ്മാപ്പ മുഖ്യപ്രഭാഷണം നടത്തി. ആക്ഷന്‍ പ്ലാനും അവതരിപ്പിച്ചു.ടി.കെ. ഫൈസല്‍, പഴേരി ഷരീഫ് ഹാജി,എസ്.ഐ. ശ്രീജിത്ത്, എക്‌സൈസ് ഓഫിസര്‍ സഹീര്‍ അലി, മൂവ് പ്രതിനിധികളായ ഫിറോസ് ബാബു, കൃഷ്ണദാസ് കൃപ എന്നിവര്‍ സംസാരി ച്ചു.
