മണ്ണാര്‍ക്കാട് : യു.ജി.എസ്. ഗ്രൂപ്പിന്റെ കോഴിക്കോട്ടേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമായി തുടക്കം കുറിച്ച പിരമിഡ് അഗ്രോ മള്‍ട്ടി സ്റ്റേറ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്ഘാട നം കോഴിക്കോട് എം.കെ രാഘവന്‍ എം.പി നിര്‍വഹിച്ചു. ഷാഫി പറമ്പില്‍ എം.പി മു ഖ്യാതിഥിയായി. യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനാ യി. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. ക്യാഷ് കൗണ്ടറും, അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എ. സ്‌ട്രോങ് റൂമും, കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ ശശി കോണ്‍ ഫറന്‍സ് ഹാളും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ. റംലത്ത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി മജീദ്, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.പി അസീസ്, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ തളിയില്‍, കെ.വി.വി.ഇ.എസ്. പ്രസിഡന്റ് പി.ടി സു ബൈര്‍, ഗിരീഷ് ഗുപ്ത, ശിവദാസന്‍, യു.ജി.എസ്. പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, അഡ്മിനി സ്‌ട്രേഷന്‍ മാനേജര്‍, കെ.കെ സുഹൈല്‍, സെയില്‍സ് മാനേജര്‍ ടി.ശാസ്ത പ്രസാദ്, മാര്‍ക്കറ്റിംഗ് ഹെഡ് ഷെമീര്‍ അലി, ഓപ്പറേഷന്‍ മാനേജര്‍ രാജീവ്, ബ്രാഞ്ച് മാനേജര്‍ എന്‍.പി അഫ്‌സല്‍, മറ്റുബ്രാഞ്ച് മാനേജര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി നല്‍കുന്ന വിവിധ ഗോള്‍ഡ് ലോണ്‍ സ്‌കീമുകള്‍ക്ക് പുറമെ ലളിതമായ വ്യവസ്ഥകളിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ ലഭ്യമാകുന്ന ദിവ സ, ആഴ്ചതവണയില്‍ അടയ്ക്കാവുന്ന ബിസിനസ് ലോണുകള്‍, യൂസ്ഡ് വെഹിക്കിള്‍ ലോ ണുകള്‍, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, നെല്‍കൃഷി, പച്ചക്കറി കൃഷി എന്നി വയ്ക്ക് സഹായകമാകുന്ന കാര്‍ഷിക വായ്പകളുമുണ്ട്. ദിവസ, ആഴ്ച തവണയില്‍ അടക്കാവുന്ന നിക്ഷേപ പദ്ധതികളും ഉണ്ട്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതവും സൊ സൈറ്റി നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2365001, 9072185001.
