കോട്ടോപ്പാടം: സമ്പൂര്‍ണ പാര്‍പ്പിടം,കാര്‍ഷികം, ദാരിദ്ര്യ ലഘൂകരണം, മാലിന്യ നിര്‍ മാര്‍ജനം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 2025-26 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.53.3 കോടി രൂപ വരവും 52.91 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 48 ലക്ഷം രൂപയാണ് നീക്കിയിരിപ്പ്. സമ്പൂര്‍ണ പാര്‍ പ്പിട പദ്ധതിക്കായി 15 കോടി രൂപയും വൃദ്ധരുടെയും വനിതകളുടെയും ക്ഷേമ ത്തിനായി 49 ലക്ഷം രൂപയും പട്ടിക ജാതി,പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി ഒരു കോടി 15 ലക്ഷം രൂപയും ആരോഗ്യ മേഖലയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനം, ലാബ് നവീകരണം,പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൗകര്യം വര്‍ധിപ്പിക്കല്‍ തുടങ്ങിയവക്കായി 46 ലക്ഷം രൂപയും വകയിരുത്തി.കൃഷി, ക്ഷീര വികസനം എന്നീ മേഖലകളില്‍ വന്യ മൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് തടയുന്നതിനു വേണ്ടിയുള്ള ഫെന്‍സിങ്,കാട്ടുപന്നികളെ നശിപ്പിക്കുക തുടങ്ങിയവ ഉള്‍പ്പെടെ 1.66 കോടി രൂപയും ഭിന്നശേഷിക്കാരുടേയും ശിശുക്കളുടെയും ക്ഷേമത്തിനായി ബഡ്സ് സ്‌കൂള്‍ പൂര്‍ത്തീകര ണത്തിന് 1.23 കോടി രൂപയും വകയിരുത്തി.ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം,കലോത്സവം തുടങ്ങിയവക്കും തുക നീക്കിവെച്ചു.കുടിവെള്ളത്തിനായി 42 ലക്ഷം, ശുചിത്വ പ്രോജക്ടുകള്‍ക്കായി 21 ലക്ഷം,ഗ്രാമീണ റോഡുകളുടെ പുനരുദ്ധാര ണം,പൊതുമരാമത്ത് പ്രവൃത്തികള്‍ എന്നിവക്കായി 6.2 കോടി,സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കായി 1.12 കോടിയും വിദ്യാഭ്യാസം,കല,സംസ്‌കാരം,യുവജന ക്ഷേമം എന്നിവക്കായി 33 ലക്ഷം,തൊഴിലുറപ്പ് പദ്ധതിക്കായി അഞ്ച് കോടി രൂപ,പഞ്ചായത്ത് ഓഫീസ് നവീകരണത്തിനായി 30 ലക്ഷം രൂപയും വകയിരുത്തി.ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശികുമാര്‍ ഭീമനാട് ബജറ്റ് അവതരിപ്പിച്ചു.പ്രസിഡണ്ട് ജസീന അക്കര അധ്യക്ഷയായി. സെക്രട്ടറി ടി.ആര്‍. മനോജ്,ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ബാന്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പാറയില്‍ മുഹമ്മദലി, റഫീന മുത്തനില്‍, അംഗങ്ങളായ ഒ.ആയിഷ,നിജോ വര്‍ഗീസ്,എന്‍.അബൂബക്കര്‍,ഒ.നാസര്‍,കെ.ടി.അബ്ദുള്ള, കെ.വിനീത,ഹംസ കിളയില്‍, സി.എം.ഫായിസ,ഒ.ഇര്‍ഷാദ്,സി.കെ.സുബൈര്‍, ആസൂത്രണ സമിതി അംഗങ്ങളായ കെ.പി.ഉമ്മര്‍,ഹമീദ് കൊമ്പത്ത്,സൈനുദ്ദീന്‍ താളിയില്‍,എ.അസൈനാര്‍,പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് റാഫി,ദീപ ഷിന്റോ,രാജശ്രീ, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
