മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളില്‍ ദേശീയ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കാന്‍ കാംപസുക ള്‍ക്ക് കഴിയണമെന്ന് ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ് അഭിപ്രായപ്പെട്ടു.
മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജില്‍ എക്‌സെലത്തോണ്‍ സ്മാര്‍ട്ട് സ്‌കോളര്‍ അവാര്‍ഡ് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സങ്കേതങ്ങള്‍ക്കൊപ്പം മുന്നേറാന്‍ സ്വയം പരിഷ്‌കരിച്ചു കൊണ്ടിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ സര്‍വീസ് മാതൃകയില്‍ കോളേജിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്താനാണ് അഞ്ചു ഘട്ടങ്ങളായി സമഗ്രമായ എക്‌സെലത്തോണ്‍ സംഘടിപ്പിച്ചത്. സ്മാര്‍ട്ട് സ്‌കോളര്‍ ആയി തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് സബ് കളക്ടര്‍ അവാര്‍ ഡുകള്‍ സമ്മാനിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി രാജേഷ് അധ്യക്ഷനായി. മാനേ ജ്മന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, കോര്‍ഡിനേറ്റര്‍മാരായ പി.സിറാജുദ്ധീന്‍, യു.കെ സരിത, ഷബ്ന, കെ.ഷരീഫ്, പി.എം സലാഹുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.
