Day: May 21, 2020

കോവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശിനി മരിച്ച സംഭവം; അമ്പലപ്പാറ സ്വദേശികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍

പാലക്കാട്:മുംബൈയില്‍ നിന്ന് വന്ന് ഇന്ന് തൃശൂരില്‍ വെച്ച് മരിച്ച തൃശൂര്‍ സ്വദേശിനിയുടെ (73 വയസ്സ് ) കൂടെയുണ്ടായിരുന്ന മൂന്ന് പാലക്കാട് അമ്പലപ്പാറ സ്വദേശികള്‍ വീടുകളില്‍ നിരീക്ഷണത്തി ലാണെന്നും ഇന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇവ രുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ടെന്നും ഡി.എം.ഒ…

ജില്ലയില്‍ നിന്ന് 615 അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേയ്ക്ക് തിരിച്ചു

പാലക്കാട്: ജില്ലയില്‍ നിന്നും 615 അതിഥി തൊഴിലാളികള്‍ ജാര്‍ ഖണ്ഡിലേയ്ക്ക് തിരിച്ചു. മണ്ണാര്‍ക്കാട്, കഞ്ചിക്കോട് മേഖലയില്‍ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് (മെയ് 21) വൈകീട്ട് 5.30 ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജാര്‍ഖണ്ഡിലേ യ്ക്ക് പോയത്. തൃശ്ശൂരില്‍ നിന്നും…

വാളയാർ ചെക്പോസ്റ്റ് വഴി 1537 പേർ കേരളത്തിലെത്തി

വാളയാർ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ്‌ 21 നു രാത്രി 8 വരെ) 1537 പേർ കേരളത്തിൽ എത്തി യതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 886 പുരുഷൻമാരും 481 സ്ത്രീകളും…

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി പ്രോസിക്യൂട്ടര്‍മാര്‍

പാലക്കാട് : ലോക്ക് ഡൗണ്‍ കാലത്ത് കോവിഡ് 19 രോഗവ്യാപനം തടയാനും ക്രമസമാധാനനില പരിഹരിക്കാനും പ്രയത്‌നിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി ജില്ലാ ആസ്ഥാന ത്തെ പ്രോസിക്യൂട്ടര്‍മാര്‍. ഇതിന്റെ ഭാഗമായി പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയ പ്രോസിക്യൂട്ടര്‍മാര്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ധരിക്കാനുള്ള…

ഇന്നലെ ജില്ലയില്‍ മടങ്ങിയെത്തിയത് 74 പ്രവാസികള്‍; 49 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍

മണ്ണാര്‍ക്കാട്:സലാല, ലണ്ടന്‍, ദുബായ്, മനില, മസ്‌കറ്റ്, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളില്‍ നിന്നും കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഇന്നലെ (മെയ് 20) ജില്ലയിലെത്തിയത് 74 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 49 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയു ള്ളവര്‍…

എസ് വൈ എസ് പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

അലനല്ലൂര്‍:എസ് വൈ എസ് അലനല്ലൂര്‍ പഞ്ചായത്ത് പെരുന്നാള്‍ കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് മജ്‌ലിസുന്നൂര്‍ അമീര്‍ സയ്യിദ് പി.എം.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.എന്‍.ഹംസ മാസ്റ്റര്‍,റിയാസ് മന്നാനി,ഉബൈദ് ആക്കാടന്‍,എം.കെ.ഷൗക്കത്ത്, കെ.അബ്ദുല്‍ ഖാദര്‍,സത്താര്‍ കമാലി എന്നിവര്‍ സംബന്ധിച്ചു.

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തില്‍ കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണവും വൃക്ഷത്തെ നടലും സംഘടിപ്പിച്ചു.നിയോജക മണ്ഡലം കെ.എസ്.യു പ്രസിഡന്റ് അസീര്‍ വറോടന്‍ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കെ.എസ്.യു…

രാജീവ് ഗാന്ധി അനുസ്മരണംസംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ മണ്ണാര്‍ ക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.ഡി.സി.സി ജനറല്‍ സെക്ര ട്ടറി അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജയ്‌മോന്‍ കോമ്പേരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്…

അപകടകരമായി നില്‍ക്കുന്ന മരങ്ങളും കൊമ്പുകളും മുറിക്കണം:യൂത്ത്‌കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ റോഡിന്റെ ഇരുവശ ത്തുമായി വാഹന ഗതാഗതത്തിനും,ജന സഞ്ചാരത്തിനും ഭീഷണി യായി നില്‍ക്കുന്ന വന്‍മരങ്ങളുടെ കൊമ്പും,ചില്ലകളും,ഉണങ്ങിയ മരങ്ങളും മഴക്കാലത്തിനു മുന്‍മ്പ് തന്നെ അടിയന്തരമായി മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പൊതുമരാത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്‍ഡ്…

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഴുക്ക് ചാല്‍ ശുചീകരിച്ചു

അലനല്ലൂര്‍ :കാര ടൗണിലെ അഴുക്ക് ചാല്‍ ഡിവൈഎഫ്‌ഐ കാര യൂണിറ്റ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.അഴുക്ക് ചാലിന്റെ പരിതാപ കരമായ അവസ്ഥ ചൂണ്ടികാണിച്ച് പൊതുമരാമത്ത് വകുപ്പിന് നിവേ ദനവും നല്‍കിയിട്ടുണ്ട്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.എം പ്രവര്‍ത്തകരായ സുനില്‍, സിബ്ഹത്ത്, സാദിക്കലി ,ഡി.വൈ.എഫ് .ഐ പ്രവര്‍ത്തകരായ കെ.എം.എസ്.ബാബു,…

error: Content is protected !!