മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ 13 ലക്ഷം രൂപ വകയിരുത്തി വിവിധ ഗ്രാമപഞ്ചായത്തുകളിലെ അര്‍ഹരായ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ നല്‍കി.10 വീല്‍ചെയറുകളാണ് നല്‍കിയത്. ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യ ക്ഷന്‍ മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിജി ടോമി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷാനവാസ്, പി.വി കുര്യന്‍, പടുവില്‍ കുഞ്ഞുമുഹമ്മദ്, മണികണ്ഠന്‍ വടശ്ശേരി, ആയിഷ ബാനു കാപ്പില്‍, തങ്കം മഞ്ചാടിക്കല്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് അഷറഫ്, ആസൂത്രണ സമിതി ഉപാ ധ്യക്ഷന്‍ കെ.ജി ബാബു, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ അമ്പാട ത്ത്, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റഫീന റഷീദ്, ആസൂത്ര ണ സമിതി അംഗങ്ങളായ കാസിം ആലായന്‍. ഡോക്ടര്‍ സാമുവല്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജിത് കുമാരി, സി.ഡി.പി.ഒ കെ സ്വപ്ന, എന്നിവര്‍ പങ്കെടുത്തു.
