കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ ആറ്റില വെള്ളച്ചാട്ടത്തിന് താഴെ തരിപ്പപതി മുണ്ടനാട് കരിമല മാവിന്‍ചോടിന് സമീപം യുവാവിനെ കാണാതായി. അട്ടപ്പാടിയില്‍ നിന്നും തേനെടുക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നു അഗളി കരുവാര ഉന്നതി യിലെ മണികണ്ഠനെ (24)യാണ് കാണാതായത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഇന്നു രാവിലെ മുതല്‍ വൈകിട്ട് വരെ ഫയര്‍ഫോഴ്‌സും സ്‌കൂബാ സംഘവും ചേര്‍ന്ന് തിരച്ചി ല്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗമാണ് ഇവിടം. കഴിഞ്ഞദിവസമാണ് തേനെടുക്കാനായി അട്ടപ്പാടിയില്‍ നിന്നുള്ള സംഘമെത്തിയത്. ഇവര്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറ യിടുക്കില്‍ താമസിച്ചിരുന്നു. മലക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തി ല്‍ നിന്നും തേന്‍ശേഖരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ മണികണ്ഠന്‍ വെള്ള ത്തിലിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പറയ പ്പെടുന്നത്. ശബ്ദംകേട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയെങ്കിലും ആളെ കണ്ടെ ത്താനായില്ല. വിവരമറിയിച്ചപ്രകാരം ഇന്ന് രാവിലെ വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേന അംഗങ്ങളെത്തി തിരച്ചില്‍ ആരംഭിച്ചു. സ്‌കൂബാ ടീമിനെയും തിരച്ചിലിനായി എത്തിച്ചു. ഇരുസേനകളും ചേര്‍ന്ന് മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താ നായില്ല. യുവാവിന്റെ ചെരിപ്പ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയിലും ടോര്‍ച്ച് ലൈറ്റ് സമീപത്തെ വെള്ളമുള്ള കുഴിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ പി.പി സീന, കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍, പഞ്ചാ യത്ത് അംഗങ്ങളായ അനിത സന്തോഷ്, എച്ച്. ജാഫര്‍, പാലക്കയം വില്ലേജ് ഓഫിസര്‍ സെബാസ്റ്റ്യന്‍, റെവന്യു ഇന്‍സ്പെക്ടര്‍ ഷാജി തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
വൈകിട്ടോടെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് ഷിന്റോ, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എം.എസ് ഷബീര്‍, മറ്റ് സേനാ അംഗങ്ങളായ പ്‌റശാന്ത്, സുജിത്, രഞ്ജിത്ത്, വിജിത്ത്, സുഭാഷ്, അനില്‍കുമാര്‍, അന്‍സല്‍ബാബു, പ്രശാന്ത്, റിജേഷ്, സുജീഷ്, കിരണ്‍, സ്‌കൂ ബാ അംഗങ്ങളായ സതീഷ്, വിനോദ്, സന്തോഷ്, രമേഷ്, വികാസ്, അമല്‍ എന്നിവരാണ് തിരച്ചില്‍ നടത്തിയത്.ഇന്നും തിരച്ചില്‍ തുടരുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
