പാലക്കാട്:മുംബൈയില്‍ നിന്ന് വന്ന് ഇന്ന് തൃശൂരില്‍ വെച്ച് മരിച്ച തൃശൂര്‍ സ്വദേശിനിയുടെ (73 വയസ്സ് ) കൂടെയുണ്ടായിരുന്ന മൂന്ന് പാലക്കാട് അമ്പലപ്പാറ സ്വദേശികള്‍ വീടുകളില്‍ നിരീക്ഷണത്തി ലാണെന്നും ഇന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് ഇവ രുടെ സ്രവം പരിശോധനക്കായി എടുത്തിട്ടുണ്ടെന്നും ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊ ഇല്ല.എന്തെങ്കിലും ആരോഗ്യപ്രശ്‌ന ങ്ങള്‍ നേരിടുകയോ പരിശോധനാ ഫലം പോസിറ്റീവാകുകയൊ ചെയ്താല്‍ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡിഎംഒ അറിയിച്ചു. മഞ്ചേശ്വരം ചെക്‌പോസ്റ്റ് വഴി മെയ് 20ന് രാവിലെയാണ് മേല്‍ മറഞ്ഞ സ്ത്രീയും രണ്ട് പുരുഷന്മാരും മറ്റൊരു സ്ത്രീയുമടങ്ങുന്ന സംഘം നാട്ടിലേക്ക് വരുന്നത്. മരിച്ചു പോയ സ്ത്രീക്ക് മെയ് 22നാണ് യാത്രാനുമതി ലഭ്യമായിരുന്നത്. എന്നാല്‍ മേല്‍ പറഞ്ഞ മൂന്ന് പേരോടൊപ്പം യാത്രയില്‍ ഈ സ്ത്രീ പങ്ക് ചേരുകയായിരുന്നു.