പാലക്കാട്: ജില്ലയില്‍ നിന്നും 615 അതിഥി തൊഴിലാളികള്‍ ജാര്‍ ഖണ്ഡിലേയ്ക്ക് തിരിച്ചു. മണ്ണാര്‍ക്കാട്, കഞ്ചിക്കോട് മേഖലയില്‍ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് (മെയ് 21) വൈകീട്ട് 5.30 ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജാര്‍ഖണ്ഡിലേ യ്ക്ക് പോയത്. തൃശ്ശൂരില്‍ നിന്നും 841 അതിഥി തൊഴിലാളികളു മായി പുറപ്പെട്ട ട്രെയിന്‍ നാലരയോടെ പാലക്കാട് എത്തുകയും 5:30 ന് പാലക്കാട് നിന്നും യാത്രതിരിക്കുകയായിരുന്നു.

നാട്ടിലേയ്ക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ പതിവുപോലെ താലൂക്കടിസ്ഥാനത്തിലുള്ള കേന്ദ്രങ്ങളില്‍ തെര്‍മോമീറ്റര്‍ ഉപയോ ഗിച്ച് ശരീരതാപനില അളക്കുകയും മറ്റ് അസുഖങ്ങള്‍, രോഗ ലക്ഷ ണങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വിട്ടയച്ചത്. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലി ച്ച് കെ.എസ്.ആര്‍.ടി.സി. ബസുകളിലാണ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

എല്ലാ തൊഴിലാളികള്‍ക്കും നാട്ടില്‍ തിരിച്ചെത്തുന്നത് വരെയുള്ള ഭക്ഷ്യകിറ്റും നല്‍കി. തഹസില്‍ദാരുടെ നേതൃത്വത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണവും തൊഴില്‍ വകുപ്പിന്റെ നേതൃത്വ ത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ആറ് ചപ്പാത്തി, വെജിറ്റബിള്‍ കറി, ഒരു പാക്കറ്റ് ബ്രെഡ്, 200 ഗ്രാം ജാം, നാല് കുപ്പി വെള്ളം എന്നിവയ ടങ്ങിയ കിറ്റും വിതരണം ചെയ്തു.

ഒറ്റപ്പാലം സബ് കലക്ടറും ജില്ലയിലെ അതിഥി തൊഴിലാളികളുടെ യാത്ര ഏകോപനത്തിന്റെ നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ, എ. എസ്.പി. സ്വപ്നിൽ എം. മഹാജൻ എന്നിവരുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ്, റവന്യൂ, പോലീസ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണത്തോടെയാണ് അതിഥി തൊഴിലാളികളുടെ യാത്ര ഏകോപിപ്പിച്ചത്.

അതേ സമയം ജാര്‍ഖണ്ഡിലേക്ക് പോകാനെത്തി അനുമതി ലഭിക്കാ ത്തതിനെ തുടര്‍ന്ന് ഒരു വിഭാഗം തൊഴിലാളികള്‍ മണ്ണാര്‍ക്കാട് റോഡിലിറങ്ങി പ്രതിഷേധിച്ചു.അനുവദിച്ച സീറ്റിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തിയതാണ് പ്രശ്‌നത്തിന് ഇടവരുത്തിയത്. അതിഥി തൊഴിലാളുടെ നാട്ടിലേക്കുള്ള യാത്രക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനായി ഒരുക്കിയ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന നെല്ലിപ്പുഴ ഡിഎച്ച്എസ് സ്‌കൂളിന് മുന്നിലാണ് തൊഴിലാളികള്‍ പ്രതിഷേധി ച്ചത്.200 പേര്‍ക്കാാണ് യാത്രാനുമതി ലഭിക്കാതെ പോയത്.

ജില്ലയില്‍ നിന്നും ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത് 3777 അതിഥി തൊഴിലാളികള്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും ഇതുവരെ നാട്ടിലേയ്ക്ക് മടങ്ങിയത് 3777 അതിഥി തൊഴിലാളികള്‍. മെയ് ആറിന് ഒഡീഷയിലേക്ക് 1208 തൊഴിലാളികളും മെയ് 20 ന് ഉത്തര്‍ പ്രദേശിലെ ലക്‌നൗവിലേക്ക് 1435 പേരും ഇന്ന് (മെയ് 21) ജാര്‍ഖണ്ഡി ലേക്ക് 615 പേര്‍ ഉള്‍പ്പടെ ആകെ 3258 അതിഥി തൊഴിലാളികളാണ് ഇതുവരെ ട്രെയിന്‍ മാര്‍ഗം ഇതര സംസ്ഥാനങ്ങളിലേയ്ക്ക് മടങ്ങി യത്.

ജില്ലയിലെ ഇഷ്ടിക ചൂളകളില്‍ തൊഴിലിനായെത്തി ലോക്ക് ഡൗണ്‍ മൂലം നാട്ടിലെത്താന്‍ കഴിയാതെപോയ തമിഴ്‌നാട്ടിലെ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവായൂര്‍, കടലൂര്‍ എന്നിവിടങ്ങളിലെ നിന്നുള്ള 519 തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മടക്കി അയ ച്ചു. മെയ് 13 ന് 86 പേര്‍, മെയ് 15 ന് 281 പേര്‍, മെയ് 18 ന് 152 പേര്‍ എന്നിങ്ങനെ 519 പേരെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ്, കെ.എസ്.ആര്‍.ടി.സി. എന്നിവയുടെ നേതൃത്വത്തില്‍ ബസുകളില്‍ യാത്രയാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!