അലനല്ലൂര്‍: വിഷു ആഘോഷമാക്കാന്‍ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി പടക്കച്ചന്ത പ്രവര്‍ത്തനമാരംഭിക്കുന്നു. ഏപ്രില്‍ 10ന് ഉച്ചക്ക് 12മണി മുതല്‍ ബാങ്ക് ഹെഡ് ഓഫിസിന് സമീപം പടക്കച്ചന്ത പ്രവര്‍ത്തനം തുടങ്ങും. ഗുണമേന്‍മയുള്ള പടക്ക ങ്ങള്‍ ഏറ്റവും വിലക്കറവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ യാണ് ബാങ്കിന്റെ നേതൃത്വത്തില്‍ പടക്കച്ചന്ത നടത്തുന്നത്.
