മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെ റോഡിന്റെ ഇരുവശ ത്തുമായി വാഹന ഗതാഗതത്തിനും,ജന സഞ്ചാരത്തിനും ഭീഷണി യായി നില്‍ക്കുന്ന വന്‍മരങ്ങളുടെ കൊമ്പും,ചില്ലകളും,ഉണങ്ങിയ മരങ്ങളും മഴക്കാലത്തിനു മുന്‍മ്പ് തന്നെ അടിയന്തരമായി മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പൊതുമരാത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ എന്നിവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നിവേദനം നല്‍കി.
അട്ടപ്പാടി മലയുടെ അടിവാരം ആയതിനാല്‍ ശക്തമായ കാറ്റ് അനുഭവപ്പെടുന്നുണ്ട്. പാതയോരത്തെ വീടുകള്‍ക്കും, കച്ചവടസ്ഥാ പനങ്ങള്‍ക്കും ഭീഷണിയായി ഉണങ്ങി വീഴാറായി വന്‍ മരങ്ങള്‍ നില്‍ക്കുന്നത്.അടിയന്തരമായി ഇത്തരം മരങ്ങള്‍ കണ്ടെത്തി മുറി ച്ചില്ലെങ്കില്‍ അപകടങ്ങള്‍ സംഭവിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ്സ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഒരാഴ്ച്ച മുന്‍മ്പ് ശക്തമായ കാറ്റില്‍ തെങ്കര സര്‍ക്കാര്‍ സ്‌ക്കൂളിനു സമീപം വന്‍ മരക്കൊമ്പ് പൊട്ടി മിനി ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ പതിച്ചിരുന്നു. ഇലക്ട്രിക്ക് പോസ്റ്റുകളും തകര്‍ന്നിരുന്നു. അന്ന് ഭാഗ്യം കൊണ്ടാണ് ഗുഡ്‌സ് ഡ്രൈവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.ഫയര്‍ ഫോഴ്‌സ് എത്തിയാണ് മരക്കൊമ്പ് മുറിച്ചു മാറ്റിയത്.
മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഹാരിസ് തത്തേങ്ങലം എന്നിവരാണ് നിവേദനം നല്‍കിയത്.