ഒക്ടോബറിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഒക്ടോബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗ ത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും…

എടത്തനാട്ടുകരയില്‍ ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു

അലനല്ലൂര്‍: എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റി വട്ടമണ്ണപ്പുറത്ത് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു. വട്ടമണ്ണപ്പുറം സ്വദേശിയായ സംസാരശേഷിയില്ലാത്ത കുറുക്കന്‍ മുഹമ്മദിനാണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കുന്നത്. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്താണ് മുഹമ്മദിന്റെ കാലങ്ങളായുള്ള വീടെന്ന സ്വപ്നം മുസ്ലിം ലീഗ് യാഥാര്‍ത്ഥ്യമാക്കുന്നത്.…

അബ്ദുല്‍ അസീസ് നിര്യാതനായി

മണ്ണാര്‍ക്കാട്:ചിറക്കല്‍പ്പടിയിലെ മുസ്ലീം ലീഗിന്റെ പഴയകാല സജീവ പ്രവര്‍ത്തകനും ശാഖാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായിരുന്ന കഞ്ഞിച്ചാലില്‍ അബ്ദുല്‍ അസീസ് (65) നിര്യാതനായി.മയ്യിത്ത് നമസ്‌ക്കാരവും ഖബറടക്കവും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊറ്റിയോട് ജുമാ മസ്ജിദില്‍. ഭാര്യ:ജമീല.മക്കള്‍:നിയാസ്,നിസാം.സഹോദരങ്ങള്‍:മുഹമ്മദ് (മാനുക്ക),ബഷീര്‍,ഫാത്തിമ,സഫിയ,സുലൈഖ,ഖദീജ.

ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം: സംഘാടകസമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ക്ഷീര വികസന വകുപ്പ് മണ്ണാര്‍ക്കാട് ബ്ലോക്കിന്റെ 2019-20 വര്‍ഷത്തെ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഈ മാസം 21ന് പാലക്കയം ക്ഷീരോത്പാദക സഹകരണ സംഘ ത്തില്‍ നടക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി…

കാവുവട്ടത്തെ ഭീമന്‍ വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റി

തച്ചനാട്ടുകര: ചെത്തല്ലൂര്‍ കാവുവട്ടത്തെ ദുര്‍ബലാവസ്ഥയിലായ ഭീമന്‍ വാട്ടര്‍ ടാങ്ക് പൊളിച്ചു മാറ്റി.ഷൊര്‍ണൂര്‍ വാട്ടര്‍ അതോറി റ്റിയുടെ നേതൃത്വത്തിലാണ് ടാങ്ക് പൊളിക്കാനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 40 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ടാങ്ക് സിമന്റ് പ്ലാസ്റ്ററിങ്ങ് അടര്‍ന്ന് കമ്പികള്‍ പുറത്തു കാണാവുന്ന നിലയിലായിരുന്നു, ഏതു…

യൂത്ത് ലീഗ് ജില്ലാ സമ്മേളനം; സംഘാടക സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: നേരിനായ് സംഘടിക്കുക നീതിക്കായ് പോരാടുക എന്ന പ്രമേയത്തില്‍ നവംബര്‍ 22,23,24 തിയ്യതികളില്‍ മണ്ണാര്‍ക്കാട് വെച്ചു നടക്കുന്ന യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ വിജയ കരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. കുമരംപുത്തൂര്‍ എ .എസ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന…

മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്‌ത്രോത്സവം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്‌ത്രോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .പൊറ്റശ്ശേരി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മുണ്ടക്കുന്ന് എച്ച്എഫ്‌സിയുപിഎസ് എന്നിവടങ്ങളിലായാണ് മേള നടക്കുന്നത്.കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസ് ഉദ്ഘാടനം ചെയ്യും. മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ മുഖ്യാതിഥിയായിരിക്കും.ബ്ലോക്ക് പഞ്ചായത്ത്…

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോട്ടോപ്പാടം:മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ പരേതനായ നാരായണന്റെ മകന്‍ വിനോദ് (28) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ മേലേ അരിയൂരില്‍ വെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ കണ്ടമംഗലം ഭാഗത്തേക്ക് ജോലിക്ക് പോവുകയായിരുന്ന വിനോദ സഞ്ചരിച്ച സ്‌കൂട്ടറും കോട്ടോപ്പാടം ഭാഗത്ത്…

മുഹമ്മദ് നിര്യാതനായി

മണ്ണാര്‍ക്കാട് :പുറ്റാനിക്കാട് മഹല്ല് മുന്‍ സെക്രട്ടറി കോഴിശ്ശേരി മുഹമ്മദ് (ബാപ്പുട്ടി ഹാജി – 78) നിര്യാതനായി .ഭാര്യമാര്‍:സൈനബ, സൈനബ.മക്കള്‍: സഫിയ,ലൈല,അബ്ദുല്‍ ഗഫൂര്‍, ഇല്ല്യാസ്, ഇര്‍ശാദ്,അസ്മ,ഖദീജ,റിയാസ്,ജംശീല,ജസീല.മരുമക്കള്‍: അബ്ദുല്‍ കരീം,ഹസീന,ഹാജറ,ഹനീഫ,യൂസഫ്,ഷിബ്‌ല,ജിന്‍ഷ , ഷറഫുദ്ധീന്‍,വീരാന്‍കുട്ടി,പരേതനായ അബ്ദുല്‍ വഹാബ്.

തസ്രാക്കിലെ ഒ.വി. വിജയന്‍ സ്മാരകത്തില്‍ വിദ്യാരംഭം നടന്നു

പാലക്കാട്:വിഖ്യാതമായ ഖസാക്കിന്റെ ഇതിഹാസം പിറന്ന തസ്രാക്കില്‍ നിന്നും അക്ഷര മധുരം നുകര്‍ന്ന് അറിവിന്റെ അപാരതയിലേക്ക് ഒരു തലമുറ കൂടി പിച്ചവെച്ചു. ഇതിഹാസ കഥാകാരന്റെ സ്മരണകള്‍ ജ്വലിക്കുന്ന ഒ.വി.വിജയന്‍ സ്മാരകത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി കുരുന്നുകള്‍ പങ്കെടുത്തു. ഒ.വി.വിജയന്‍ പ്രതിമക്ക് അഭിമുഖമായി…

error: Content is protected !!