അഗളി: സംസ്ഥാനത്തെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി സംസ്ഥാന വനം -വികസന ഏജന്‍സി യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കതിര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. അട്ടപ്പാടി റെഞ്ചിലെ ധാന്യം ഊരിലെ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊ ഫ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്ക് ആവശ്യ മായ പുസ്തകങ്ങള്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേ റ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണന് കൈമാറി.

വനാശ്രിത ജന സമൂഹത്തിന്റെ സമാന്തര വിദ്യാഭ്യാസ ക്രമത്തെ ശക്തിപ്പെടുത്തുകയാണ് ചെറിയ ലൈബ്രറികള്‍ സജ്ജമാക്കുന്നതി ലൂടെ കതിര്‍ പദ്ധതി ലക്ഷ്യമിടുന്നത്. പുതൂര്‍ പഞ്ചായത്ത് പ്രസി ഡ ന്റ് ജോതി അനില്‍കുമാര്‍ അധ്യക്ഷയായി. അട്ടപ്പാടി ഫോറസ്റ്റ് റേ ഞ്ച് ഓഫീസര്‍ എം സുബൈര്‍ പദ്ധതി വിശദീകരിച്ചു. കതിര്‍ പദ്ധതി ക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്ത പ്രൊഫ. ധര്‍മ്മരാജ് അടാട്ടിനെ പ്ര മോദ് ജി കൃഷ്ണന്‍ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് ഊര് നിവാ സികള്‍ക്കായി നടത്തുന്ന സൗജന്യ പി.എസ്.സി ക്ലാസ് ചീഫ് കണ്‍സ ര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഈസ്റ്റേണ്‍ സര്‍ക്കിള്‍) വിജയാനന്ദന്‍ ഉദ്ഘാ ടനം ചെയ്തു. തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നഞ്ചി യമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.

കതിര്‍ പദ്ധതിയുടെ ലോഗോ നിര്‍മ്മാതാവ് പാവേല്‍ സുരേഷ്, പദ്ധ തിക്ക് ‘കതിര്‍’ എന്ന പേര് നിര്‍ദ്ദേശിച്ച ടി.ടി ജോണ്‍ എന്നിവര്‍ക്ക് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ എം.കെ സുജിത് ഉപഹാരം നല്‍കി. ചിത്രര ചന വിജയികള്‍ക്കുള്ള സമ്മാനം പുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം മാരിമുത്തു വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി നഞ്ചിയമ്മ, സിനിമാ താരം പഴനിസ്വാമി എന്നിവരുടെ പാട്ടും പറച്ചിലും അരങ്ങേറി.

By admin

One thought on “വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കതിര്‍ പദ്ധതിക്ക് തുടക്കമായി”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!