മണ്ണാര്‍ക്കാട്: അട്ടപ്പാടി ചുരത്തിലെ റോഡിലേക്ക് വീണ വലിയ പാറക്കല്ലുകളും മണ്ണും നീക്കം ചെയ്യാന്‍ സജീവ സാന്നിദ്ധ്്യമായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് റെസ്‌ക്യൂ സംഘം. ആരുടെയും വിളിക്ക് കാത്ത് നില്‍ക്കാതെയാണ് മണ്ണാര്‍ക്കാടിന്റെ ദുരന്ത – ദു രിതാശ്വാസ മുഖത്ത് ഒരു കൈ സഹായകമായി യൂത്ത് ലീഗ് റെ സ്‌ക്യൂ ടീം പ്രവര്‍ത്തന സജ്ജമായത്.

അതിരാവിലെ തന്നെ അട്ടപ്പാടി ചുരത്തിലെത്തി ഫയര്‍ഫോഴ്‌സി ന്റേയും പൊലീസിന്റേയും റവന്യൂ ഉദ്യോഗസ്ഥരുടെയും കൂടെ ഗതാഗതം പുനസ്ഥാപിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. ജെ. സി.ബിയും മറ്റും എത്തി ഗതാഗതം പുനസ്ഥാപിക്കുന്നതിന് മുമ്പ് റോഡിന്റെ ഇരുഭാഗങ്ങളിലും എത്തിയ ഡയാലിസിസ് അടക്കമുളള വിവിധ രോഗികളെയും എയര്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള അടിയന്തിര യാത്രക്കാരെ വഹിച്ചെത്തിയ വാഹനങ്ങളിലെ ലഗേജുകളും ഇരു ഭാ ഗങ്ങളിലേക്ക് ചുമടേറ്റി എത്തിച്ച് നല്‍കി യാത്ര സൗകര്യം ഏര്‍ പ്പാടാക്കി നല്‍കിയും വൈറ്റ്ഗാര്‍ഡ് ദുരന്ത മുഖത്ത് സജീവമായി.

യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, റെസ്‌ക്യൂ ടീം അംഗങ്ങളായ ഷമീര്‍ മാസ്റ്റര്‍, ഹാരിസ് കോല്‍പ്പാടം, സാദിക്ക് ആനമൂളി, ഇല്ല്യാസ് പൂരമണ്ണില്‍, യൂസഫ് പറശ്ശീരി, താഹിര്‍ അല നല്ലൂര്‍, മുബാറക്ക് വൈശ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

.

By admin

One thought on “ചുരം റോഡിലെ ഗതാഗത തടസ്സം നീക്കാന്‍ വൈറ്റ്ഗാര്‍ഡ് സംഘവും”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!