മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ക്ഷീര വികസന വകുപ്പ് മണ്ണാര്‍ക്കാട് ബ്ലോക്കിന്റെ 2019-20 വര്‍ഷത്തെ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം ഈ മാസം 21ന് പാലക്കയം ക്ഷീരോത്പാദക സഹകരണ സംഘ ത്തില്‍ നടക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫിനെ തെരഞ്ഞെടുത്തു.അംഗങ്ങളായി രമണി,ഷാജു, അലവി, ചന്ദ്രിക, പ്രീത, രാജന്‍ രുക്മണി,സി.ജെ ബേബി തുടങ്ങിയവരെയും തെരഞ്ഞെടുത്തു.ബ്ലോക്കിലെ 19 ക്ഷീര സംഘങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം ക്ഷീരകര്‍ഷകര്‍ പരിപാടികളില്‍ പങ്കെടുക്കും. കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസന സെമിനാര്‍, ഡയറി ക്വിസ് ,പൊതുസമ്മേളനം എന്നിവ നടക്കും.എം.പി,എംഎല്‍എമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ,ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!