കാഞ്ഞിരപ്പുഴ: വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ ലഭിച്ചതോടെ കാഞ്ഞിരപ്പുഴ അണക്കെ ട്ടില്‍ ജലനിരപ്പുയര്‍ന്നു. 97.50 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ഇന്ന് 90 മീറ്റര്‍ ജലനിരപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ ന്നാണ് ജലനിരപ്പ് 40 ശതമാനത്തിലധികം വര്‍ധിച്ചതായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ജലനിരപ്പ് 93 മീറ്ററെത്തിയാല്‍ ഷട്ടറുകള്‍ തുറക്കുന്നത് ആലോചിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ജലനിരപ്പ് പരമാവധിയുയര്‍ന്നതിനെ തുടര്‍ന്ന് ജില്ലയില്‍ ആദ്യമായി തുറന്ന അണ ക്കെട്ടുകൂടിയാണ് കാഞ്ഞിരപ്പുഴ. ജൂലായിലാണ് അണക്കെട്ട് തുറന്നത്. അതേസമയം, മണലും ചെളിയും നീക്കംചെയ്യാത്തത് സംഭരണശേഷിയെ ബാധിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പദ്ധതികള്‍ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. മണ്ണാ ര്‍ക്കാട് താലൂക്കിലും ഒറ്റപ്പാലംവരെയുള്ള ഭാഗത്തേക്കും കാര്‍ഷികാവശ്യത്തിനായി വെള്ളമെത്തിക്കുന്നത് കാഞ്ഞിരപ്പുഴ അണക്കെട്ടില്‍നിന്നാണ്. അണക്കെട്ട് കേന്ദ്രീ കരിച്ച് കുടിവെള്ളവിതരണപദ്ധതിയുമുണ്ട്.