ശ്രീകൃഷ്ണപുരം: സ്‌കൂള്‍വിട്ട് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ പാത യോരത്തെ കൂറ്റന്‍പുളിമരം കടപുഴകി വീണു. മരച്ചില്ലകള്‍ ദേഹത്ത് വീണ് ഒമ്പത് വി ദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കരിമ്പുഴ ചേരുവരമ്പത്ത് കൃഷ്ണദാസിന്റെ മകന്‍ ആദിത്യന്‍ (12), കോഴിക്കോട്ടില്‍ റഹ്മാന്‍ മകള്‍ റിയാന (14), അരിയൂര്‍ കുറ്റിക്കാട്ടില്‍ അബ്ദുള്‍ ഖാദ റിന്റെ മകന്‍ അസ് ലഹ് (14), കരിമ്പുഴ പുലിക്കാടന്‍ വീട്ടില്‍ സിദ്ധിഖിന്റെ മകള്‍ സിയ (130, കോട്ടപ്പുറം മോതിരപ്പീടിക വീട്ടില്‍ നാസറിന്റെ മകള്‍ നിഹാല (13), തോട്ടര പായി യാട്ടില്‍ ഷമീറിന്റെ മകള്‍ ജുമാന (12), കരിമ്പുഴ എടപ്പറമ്പില്‍ ഖാദറിന്റെ മകള്‍ സ്‌നി ഫ (14), ആര്യമ്പാവ് നെയ്യപ്പാടത്ത് ഉണ്ണിക്കുട്ടന്റെ മകന്‍ ശരണ്‍ (12), കോട്ടപ്പുറം കല്‍ക്ക ണ്ടന്‍ വീട്ടില്‍ അഷ്‌റഫിന്റെ മകന്‍ അഫ്‌നാന്‍ (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവ രെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് -ഒറ്റപ്പാലം റോ ഡില്‍ കരിമ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ ഇന്നലെ വൈകിട്ട് 3.50ഓടെ യായിരുന്നു അപകടം. പ്രധാനതടി ദേഹത്ത് വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴി വായി. തടി റോഡില്‍ കുത്തിനിന്നതിനാല്‍ മറ്റുഭാഗങ്ങള്‍ ഉയര്‍ന്നത് അപകടതീവ്രതയും കുറച്ചു. ചില്ലകള്‍ തട്ടി കുട്ടികള്‍ക്ക് ദേഹത്ത് ചതവുമാത്രമാണുണ്ടായത്. ഒരാള്‍ക്ക് മുറി വുപറ്റി തുന്നിക്കെട്ടലുണ്ട്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ വിട്ട് പാതയോരത്തൂ കൂടി നടന്നുപോകുന്ന സമയത്തായിരുന്നു അപകടം. റോഡിന് എതിര്‍വശത്തുള്ള കൂറ്റ ന്‍പുളിമരമാണ് റോഡിന് കുറുകെ സ്‌കൂളിന്റെ മതിലിനടുത്തു വരെ വീണത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ക്ലാസ് ഈസമയത്ത് വിട്ടിരുന്നില്ല. പരിക്കേറ്റവരെ അധ്യാ പകരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. മണ്ണാര്‍ക്കാട് അഗ്നിരക്ഷാ സേന, ശ്രീകൃഷ്ണപുരം പൊലിസ്, ട്രോമാകെയര്‍ യൂണിറ്റ്, നാട്ടുകാര്‍ എന്നിവരുടെ സഹാ യത്തോടെയാണ് മരം മുറിച്ച് നീക്കിയത്. ഒന്നരമണിക്കൂറോളം പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ആശുപത്രിയില്‍ ചികിത്സതേടിയ കുട്ടികള്‍ വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!