അലനല്ലൂര്‍: എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റി വട്ടമണ്ണപ്പുറത്ത് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു. വട്ടമണ്ണപ്പുറം സ്വദേശിയായ സംസാരശേഷിയില്ലാത്ത കുറുക്കന്‍ മുഹമ്മദിനാണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കുന്നത്. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്താണ് മുഹമ്മദിന്റെ കാലങ്ങളായുള്ള വീടെന്ന സ്വപ്നം മുസ്ലിം ലീഗ് യാഥാര്‍ത്ഥ്യമാക്കുന്നത്. എടത്തനാട്ടുകരയിലെ മൂന്നാമത്തെയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ ആറാമത്തെയും ബൈത്തുറഹ്മയാണിത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ബൈത്തുറഹ്മയുടെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, മേഖലാ ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, ട്രഷറര്‍ ഹംസ ഹാജി പടുകുണ്ടില്‍, മഠത്തൊടി അലി, ടി.പി മന്‍സൂര്‍, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, ഹംസ പുടവന്‍പാടന്‍, യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ പി.അന്‍വര്‍ സാദത്ത്, മഠത്തൊടി അബൂബക്കര്‍, മേഖല പ്രസിഡന്റ് സി.സക്കീര്‍, ജനറല്‍ സെക്രട്ടറി പി.സുല്‍ഫിക്കര്‍ അലി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി റഹീസ്, വനീതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ടില്‍, മേഖലാ പ്രസിഡന്റ് മഠത്തൊടി റഹ്മത്ത്, മൂസ പുലയക്കളത്തില്‍, ഒ.നിജാസ്, ഉണ്ണീന്‍ വാപ്പു, ഗ്രാമപഞ്ചായ ത്തംഗം സി.മുഹമ്മദാലി, കുറുക്കന്‍ കോയ, വാപ്പു തൂവ്വശേരി, മയമൂട്ടി, മുഫീന ഏനു, സുല്‍ഫി അസോസിയേറ്റ്‌സ് എം.ഡി സുല്‍ഫി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!