പാലക്കാട് : രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്താനാവില്ലെ ന്ന് കെ.എസ്.ആര്‍.ടി.സി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. യാത്രക്കാര്‍ക്ക് ഇതു സംബന്ധിച്ച് പരാതിയുണ്ടെന്നും കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. പാലക്കാട് വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് പരാതിപ്പെട്ട് പാലക്കാട് സ്വദേ ശി മണികണ്ഠനാണ് പരാതി നല്‍കിയത്. ഇതില്‍ കമ്മീഷന്‍ ആക്ടിംങ് ചെയര്‍പേഴ്‌സ ണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതി നാണ് കെ.എസ്.ആര്‍.ടി.സി. മാനേജിംങ് ഡയറക്ടര്‍ വിശദീകരണം നല്‍കിയത്. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കു ന്നത്. എന്നാല്‍ ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍ എ.സി. സൂപ്പര്‍ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്ര സ് ബസുകളില്‍ ഈ നിര്‍ദേശം നടപ്പാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്. ഇത് ദീര്‍ഘദൂരയാത്രക്കാര്‍ക്ക് അസൗകര്യമാണ്. നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുള്ള താണ്. തുടര്‍ന്നും ഇത്തരം സര്‍വീസുകള്‍ നിര്‍ദിഷ്ട സ്ഥലങ്ങളിലല്ലാതെ നിര്‍ത്തുന്ന തല്ലെന്നും കെ.എസ്.ആര്‍.ടി.സി. കമ്മീഷനെ അറിയിച്ചു. പാലക്കാട് വാളയാര്‍ റൂട്ടില്‍ രാത്രികാലത്ത് ബസ് സര്‍വീസുകള്‍ കുറവായ സാഹചര്യത്തില്‍ ഓര്‍ഡിനറി ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് കെ.എസ്.ആര്‍ .ടി.സി പാലക്കാട് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!